പന്തങ്ങൾ...
ഒമർ ഷെരിഫ് [1987-91 EEE]
നമ്മുടെ
കവിതകളിലും മുദ്രാവാക്യങ്ങളിലും
കൊടികളിലും പടപ്പാട്ടുകളിലും
ഇത്രയേറെ
തീപ്പൊരികളും തീപ്പന്തങ്ങളുമുണ്ടായിട്ടും
ഒരാൾ
രണ്ട് കുഞ്ഞുടലുകൾ കത്തിച്ച്
എവിടെക്കുമല്ലാതെ ഒരു ജാഥ നടത്തിയതെന്തേ…?
ശാപവാക്കേറിയാതെ
നഗരമേരിക്കാതെ
ഒരുവൾ
സ്വയം നഗരമധ്യത്തിൽ നിന്ന് വെന്തതെന്തേ …?