ബുള്ളറ്റ് ട്രെയിൻ...

Shiju Paul [1985-89 EEE]

അറിഞ്ഞില്ലേ…? 

ബുള്ളറ്റ് ട്രെയിന്‍ വരുന്നെന്ന്…
അതോ വന്നെന്നോ?
ഏതായാലും സീറ്റുകള്‍ പിടിച്ചവരുടെ
പേരുകള്‍ വന്നു തുടങ്ങിയെന്ന്…
ധാബോല്‍ക്കര്‍, പന്‍സാരെ,
കല്‍ബുര്‍ഗി, അഖ്ലാക്ക്, ജുനൈദ്,
ഗൌരി…

ഏതായാലും ഈ വണ്ടി ഹിറ്റാവുമെന്നതിന്

ഏതുമില്ല സംശയം
നീണ്ടൊരു ഹിറ്റ് ലിസ്റ്റ്, അല്ല, വെയിറ്റിങ്ങ് ലിസ്റ്റ്
ആണത്രേ…!

കാത്തിരിക്കുന്നത് നൂറ്റിരുപത്തഞ്ചു കോടി-

പ്പേരാണത്രേ…
-അതെ, സവാ സൌ കരോഡ്…!

WhatsApp