From The Editor's Desk

   ജീവിതത്തിന്റെ യൗവ്വനകാലത്തു മാത്രമല്ല ജീവിതത്തിലുടനീളം തുടരേണ്ടതാണു നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനങ്ങൾ. വിദ്യാർത്ഥി കാലഘട്ടത്തിലെ സർഗ്ഗാത്മകത അതു പോലെ തുടരുകയും കൂടുതൽ ബൃഹത്തായ പ്രവർത്തന മണ്ഡലങ്ങളിൽ ഇടപെടുകയും ചെയ്ത പരിചയവും ഉൾക്കാഴ്ചയും സമൂഹത്തിന് മുമ്പാകെ പങ്ക് വെക്കേണ്ടതാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട് അത്തരം ഇടപെടലുകൾക്കു അനുയോജ്യമായ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് എൻ.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പുറത്തിറങ്ങിയ പുരോഗന ചിന്താഗതിക്കാരായ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ ‘ദർശന‘ എന്ന കൂട്ടായ്മ 2007ൽ രൂപീകരിച്ചത്. ദർശനയുടെ പ്രവർത്തനങ്ങൾക്ക് പത്ത് വയസ്സാകുന്ന ഈ വേളയിലാണു പൂർവ്വ വിദ്യാർത്ഥികൾക്കു സ്വന്തം നിലപാടുകളും പ്രതികരണങ്ങളും തുറന്നു പറയാനം സർവതല സ്പർശിയായ കാര്യങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും സാമൂഹ്യ വളർച്ചക്ക് ഉതകുന്ന സമഗ്രവും ആനുകാലികവും സ്വതന്ത്രവുമായൊരിടം വേണമെന്ന ആശയം രൂപപ്പെടുന്നത്. ആ ആശയത്തിന്റെ സാക്ഷാത്കാരമാണു ‘The Eye’ എന്ന മാസിക പ്രസിദ്ധീകരിക്കുന്നതിലൂടെ ദർശന ലക്ഷ്യം വയ്ക്കുന്നത്. കാണാതെ പോകുന്ന കാഴ്ച്ചകൾ ഒപ്പിയെടുത്ത് കാലോചിതമായ സംവാദങ്ങൾ ഒരുക്കുന്നതിനൊപ്പം ഓരോ കാലഘട്ടത്തിന്റെയും ഓർമ്മകൾ കഥകളിലൂടെയും, കവിതകളിലൂടെയും, കുറിപ്പുകളിലൂടെയും പറഞ്ഞ് നമുക്കിവിടം ആസ്വാദ്യകരമാക്കാം.

   ചുറ്റിലുമുള്ള പ്രശ്നങ്ങളോട് മുഖം തിരിച്ചു നടക്കാതെ നിരന്തരം സംവദിച്ചു കൊണ്ടിരിക്കുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്ന് സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ടു, വാക്കുകൾ കത്തിക്കരിഞ്ഞു കിടക്കുന്ന സമകാലീന പരിസരങ്ങളിൽ നിന്നു തന്നെ നമുക്ക് യാത്ര ആരംഭിക്കാം…

Editorial Board

Publisher          : Secretary, Darsana Society

Chief Editor      : Shiju Paul [1985-89 EEE]

Editorial Board  : Rafique Zacharia [1986-90 CE]

                          Shameena Omar [1987-91 IC]

                          Arjun Puthussery [2006-10 CE]

                          Vishnu RP [2006-2010 IC]

                          Maneesha S Radhakrishnan [2006-10 CSE]

                          Lakshmi Vallikkattil [2005-2009 CSE]

Designers         : Vishnu VP [2007-11 EEE]

                         Hrishikesh [2008-12 CE]

WhatsApp