Darsana Pre Poll Election Survey – 2019

 

Team The Eye 
(Magazine committee conducted the survey with the help of 40+ volunteers across Kerala)

 

കേരളത്തിൽ 11 സീറ്റ് ഇടതിന്, പൊന്നാനിയിൽ അട്ടിമറി വിജയം. 4 സീറ്റ് UDF നു. 5 ഇൽ ഇഞ്ചോടിഞ്ച് പോരാട്ടം. BJP അക്കൗണ്ട് തുറക്കില്ല…

ദർശനയുടെ ആഭിമുഖ്യത്തിലുള്ള ഓൺലൈൻ മാസികയായ The_Eye ടെ നേതൃത്വത്തിൽ, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായ സർവ്വേ നടത്തുകയുണ്ടായി. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും വിവിധ തലത്തിലുള്ള 1866 പേർ പങ്കെടുത്ത സർവേയിൽ പതിനൊന്നോളം സീറ്റാണ് കേരളത്തിൽ ഇടതുപക്ഷത്തിന് പ്രതീക്ഷിക്കുന്നത്. 4 സീറ്റിൽ യുഡിഫ് നു വിജയസാധ്യത പ്രവചിക്കുമ്പോൾ 5 മണ്ഡലങ്ങളിൽ മത്സരം പ്രവചനാതീതമാണ്. വിശദവിവരങ്ങൾ കൂടെ കൊടുത്തിരിക്കുന്നു.

തെരഞ്ഞെടുപ്പിനോടൊപ്പം പൊതുവിൽ അഭിപ്രായം ആരാഞ്ഞപ്പോൾ 69% ആളുകൾ കേന്ദ്ര സർക്കാരിനെ മോശം എന്ന് വിലയിരുത്തിയപ്പോൾ 24% ആളുകൾക്ക് അത് ശരാശരി പ്രകടനം മാത്രം. വെറും 6% ആളുകളാണ് മികച്ചതെന്ന് വിലയിരുത്തിയത്. നിലവിലെ പ്രതിപക്ഷത്തെ 40% ആളുകൾ മോശമായും, 53% ആളുകൾ ശരാശരിയായും വിലയിരുത്തിയപ്പോൾ 6% ആളുകൾ മികച്ചതെന്ന് രേഖപ്പെടുത്തുന്നു.

സ്ഥാനാർത്ഥികളെ പരിഗണിക്കുമ്പോൾ 73% ആളുകളും അവരുടെ സാമൂഹിക ഇടപെടലുകളെ മാനദണ്ഡമാക്കുമ്പോൾ 17% ആളുകൾ സ്ഥാനാർത്ഥികൾ പ്രതിധാനം ചെയ്യുന്ന പാർട്ടിയോ മുന്നണിയോ 7% ആളുകൾ സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും പരിഗണിക്കുന്നു.

78% ആളുകൾ ഇന്ത്യയുടെ മതനിരപേക്ഷത എന്ന സങ്കൽപം അപകടത്തിലാണ് എന്ന ആശങ്ക പങ്കുവച്ചപ്പോൾ 21% ആളുകൾ അത് തള്ളിക്കളഞ്ഞു. കേന്ദ്രസർക്കാരിന്റെ GST, നോട്ടുനിരോധനം പോലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ 81% ആളുകളും തള്ളിക്കളഞ്ഞു. 18% ആണ് അനുകൂലിച്ചതു.

നിപ്പ, ഓഖി, പ്രളയം തുടങ്ങിയ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനു സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ 72 % ആളുകൾ തൃപ്തി രേഖപ്പെടുത്തിയപ്പോൾ, പ്രളയത്തെ അതിജീവിക്കാനായി വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായങ്ങൾ നിരസിക്കുക വഴി കേന്ദ്ര സർക്കാർ കേരളത്തോടു അനീതി കാണിച്ചു എന്ന് 79% ആളുകൾ അഭിപ്രായപ്പെട്ടു.

പൊതുവിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളോടുള്ള എതിർപ്പും കേരളം സർക്കാരിന്റെ ജനക്ഷേമ നടപടികൾക്കുള്ള സ്വീകാര്യതയും വോട്ടിംഗ് റിസൾട്ടിലും പ്രതിഫലിച്ചു…



WhatsApp