നിർമ്മൽ കൈപ്പാറ

2017 ECE

 

ആ പൂവ് ഉറങ്ങുകയാണ്.

രാത്രി പുലരുവോളം

നാടുമുഴുവൻ ഇളംനീല പൂശിയ നിലവുമൊത്ത്

ചാറ്റിംഗിലായിരുന്നു.

അവർ പ്രണയത്തിലാണത്രെ.

ഉറക്കമിളച്ചാൽ രാവിലെ കിടന്നുറങ്ങേണ്ടി വരും.

അപ്പോൾ

സൂര്യനുമായുള്ള പ്രണയം?

അത് ആ ചെടിയാണ് സുഹൃത്തേ, ചെടിക്ക്

സൂര്യനെ കാലങ്ങളായി

പ്രണയമാണ്.

പക്ഷെ അങ്ങേരു നാടൊട്ടുക്ക്

നടന്നു പ്രണയിക്കുകയാണ് ; വഷളൻ.

പൂക്കൾക്കെങ്ങനെ സൂര്യനെ പ്രേമിക്കാനാവും?

രാവിലെ കണ്ണ് തുറക്കുന്നവർ.

ഒടുവിൽ വെയിലത്ത് വാടി നിലത്തു

വീഴുന്നവർ.

ഇല്ല പൂക്കൾക്ക് സൂര്യനെ പ്രേമിക്കാൻ കഴിയില്ല.

അതെ, അതാണ് പറഞ്ഞത്,,

ആ പൂവ് ചന്ദ്രികയുമൊത്ത് പ്രണയത്തിലാണ്.

രാത്രിയിൽ വാതോരാതെ..

ക്ഷമിക്കണം,

ടൈപ്പിത്തീരാതെ ചാറ്റിങ്ങായിരുന്നു.

പുലർച്ചെ ആയിക്കാണും ഒന്നുറങ്ങാൻ.

അപ്പോൾ അതാണ്,

ആ പൂക്കൾ വിടരാഞ്ഞതിനു കാരണം.

വിടർന്നില്ലെങ്കിൽ പോട്ടെ,

വിടരും മുൻപ് കൊഴിയാതിരുന്നാൽ മതിയായിരുന്നു

WhatsApp