സിദ്ധാർഥ് TK [2014 IC]

 

“മുഖത്ത് എത്രയൊക്കെ വിനയം വാരി തേച്ചാലും ഇടയ്ക്കൊക്കെ ഉള്ളിലുള്ള റോഡുകൾ പുറത്തുവരും” അറബികഥ സിനിമയിൽ സുരാജ് അവതരിപ്പിച്ച കഥാപാത്രത്തിൻറെ ഡയലോഗ് ആണിത് മലയാളി ചുമന്നിരുന്ന കപടതയെ വേണമെങ്കിൽ നമുക്കിങ്ങനെ വിശേഷിപ്പിക്കാം .പക്ഷേ സൂക്ഷ്മമായ സാമൂഹ്യ നിരീക്ഷണങ്ങളിൽ അതിലേറെ കഴമ്പുണ്ടെന്ന് മനസ്സിലാക്കാൻ പറ്റും .രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും അതിലേറെ ബൗദ്ധികമായും പ്രബുദ്ധരെന്ന് സ്വയം മേനി നടിച്ചിരുന്ന ഒരു ജനതയുടെ അകമേ അടക്കിപ്പിടിച്ചിരുന്ന ഇരുട്ട് മറനീക്കി പുറത്തുവന്ന ഒരു സന്ദർഭമായിരുന്നു ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി

 14 15 നൂറ്റാണ്ടുകളിൽ ആയാണ് അവസാനം എന്ന ആശയം യൂറോപ്പിൻ സമൂഹത്തിലേക്ക് രൂപംകൊള്ളുന്നത് . കത്തോലിക്കാസഭയ്ക്ക് അകത്തെ പരിഷ്കരണ പ്രവർത്തനം പിന്നീട് യൂറോപ്പിനെ അടിമുടി നവീകരിച്ച സാമൂഹ്യ നവോത്ഥാനത്തിലേക്ക് വഴിതുറന്നു . മതാത്മകതയുടെ ഇരുട്ടിൽ നിന്ന് മാനവികതയുടെ വെളിച്ചത്തിലേക്ക് നയിക്കാനും ജ്ഞാനോദയ ത്തിൻറെ ദീപസ്തംഭമായി നിലകൊള്ളാനും നവോഥാന ആശയങ്ങൾക്ക് കഴിഞ്ഞു . സെമറ്റിക് മതങ്ങളുടെ സൃഷ്ടിപരമായ വേലിക്കെട്ടുകളും വിലക്കുകളെയും പരിഷ്കരിച്ചു തള്ളിക്കളഞ്ഞു മാണ് യൂറോപ് ആധുനികതയിലേക്ക് നടന്നുനീങ്ങിയത് .

  

  യൂറോപ്പ്യൻ സാമൂഹ്യമാറ്റത്തിന് നാല് ശതകങ്ങൾ ശേഷം പതിനെട്ടാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലാണ് ഇന്ത്യയിൽ സാമൂഹ്യമാറ്റത്തിനുള്ള വാദമുഖങ്ങൾ ആരംഭിക്കുന്നത് . ബംഗാളിൽ റാം മോഹൻ റോയ് കേശവ ചന്ദ്രസെൻ ഈശ്വരചന്ദ്ര വിദ്യാസാഗർ തുടങ്ങിയ ഉത്പതിഷ്ണുക്കളും

 പടിഞ്ഞാറൻ ഇന്ത്യ ഇന്ത്യയിൽ എം ജി റാനഡെ ജോതിബാ ഫൂലെ തുടങ്ങി പുരോഗമനവാദികളും ഇതിന് നേതൃത്വം നൽകി പക്ഷേ ഇന്ത്യൻ നവോത്ഥാനം ആത്യന്തികമായി ഒരു മതനവീകരണ പ്രസ്ഥാനം മാത്രമായിരുന്നു പ്രത്യേകിച്ചും ഹിന്ദു സമൂഹത്തിനകത്ത് ഒതുങ്ങിനിന്നിരുന്നു.

18 നൂറ്റാണ്ടിലെ അവസാനദശകങ്ങളിൽ ആണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും ആധുനികതയും കേരളസമൂഹത്തിൽ കടന്നുവരുന്നത് . ഇന്ത്യയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ജാതിയതയും ഉച്ചനീചത്വവും ഏറെ നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു പത്താം നൂറ്റാണ്ടിലെ കേരളം . വൈകുണ്ഠസ്വാമി എന്നുതുടങ്ങി തൈക്കാട് അയ്യ യിലൂടെയും ഗുരുവിനെയും അയ്യങ്കാളി യിലൂടെയും സഹോദരൻ അയ്യപ്പനിലൂടെയും അതൊരു വലിയ ആശയപ്രപഞ്ചമായി കേരളസമൂഹത്തിൽ വ്യാപിച്ചു . ബംഗാളിലും പടിഞ്ഞാറൻ ഇന്ത്യയിലെയും പോലെ കേവലം  ഉപരിവർഗത്തിനകത്ത്  മാത്രം ഒതുങ്ങിനിന്ന പരിഷ്കരണങ്ങൾ ആയിരുന്നില്ല ,  മറിച്ച് കേരള നവോത്ഥാനത്തെ അധപതനത്തിന്ബൗദ്ധികത് അത് താഴെത്തട്ടിൽ നിന്ന് ഉയർന്നു വന്ന ചെറുത്തുനിൽപ്പായിരുന്നു എന്നതായിരുന്നു . അതുതന്നെയാണ് അതിൻറെ ഏറ്റവും വലിയ സവിശേഷതയും. അടിസ്ഥാനവർഗങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും തൊഴിലാളികളുമായിരുന്നു

കളും ആയിരുന്നു ആദ്യം സംഘടിച്ചതും മാറ്റത്തിനു വേണ്ടി വാദിച്ചതും .തുടർച്ചയായി നടന്ന അയിത്തോച്ചാടന സമരങ്ങളും സാമൂഹ്യ കലാപങ്ങളും കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളും ഇടതുപക്ഷ ആശയങ്ങളുടെ വളർച്ചയും തുടർന്ന് ഐക്യകേരള രൂപീകരണത്തിനുശേഷം നിലയിൽ വന്ന ജനകീയ മന്ത്രിസഭയുടെ പ്രവർത്തനങ്ങളും അതിനു മുന്നോട്ടു കൊണ്ടുപോയി . ഭൂപരിഷ്കരണ നിയമവും ജൻമിത്തസമ്പ്രദായത്തിന് അന്ത്യം  കുറിച്ചതും വഴി ‘കേരള വികസന മോഡൽ’ നവീനമായ രാജ്യം ലോകത്തിനുമുന്നിൽ കാഴ്ചവയ്ക്കാൻ നമുക്കായി . പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനദശകങ്ങളിൽ തുടങ്ങി സാമൂഹ്യ വിപ്ലവം എഴുപതുകളും എൺപതുകളും വരെ തുടർന്നു മുകളിൽ സൂചിപ്പിച്ച പോലെ കേരള നവോത്ഥാനം കേവലമായി ഏതാനും ചില ബിംബങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല .പല ഒഴുകിയ ചെറു പ്രവാഹങ്ങൾ ആയിരുന്നു അറിയില്ല അവയെല്ലാം . ജാതീയതയുടെയും സവർണ്ണമേധാവിത്വത്തിനും വ്യവസ്ഥിതിയുടെയും നീരാളിപ്പിടുത്തത്തിൽ നിന്ന് മോചിപ്പിക്കാനും  ഒപ്പം മാനവികതയുടെ പുതിയ സന്ദേശങ്ങൾ നൽകാനും ഗുരുവിനെയും അയ്യങ്കാളിയുടെയും ഒപ്പം മറ്റനേകം പേരുടെ (എല്ലാ പേരുകളും ഇവിടെ പരാമർശിക്കാൻ അത്രയെളുപ്പമല്ല) പ്രവർത്തനങ്ങൾ വഴിവിളക്കായി നിന്നു.

  എൺപതുകൾക്കുശേഷം നമ്മൾ കണ്ടത് മലയാളിയുടെ തിരിച്ചു  നടത്തമായിരുന്നു പുറന്തള്ളി എന്ന് നമ്മൾ കരുതിയ ജാതീയതയും മതാത്മക ആശയങ്ങളും സങ്കുചിതത്വ ചിന്താഗതികളും പതുക്കെ തിരിച്ചു വരുന്നതാണ് പിന്നീട് കണ്ടത് . അത്തരമൊരു ദുരവസ്ഥയിലേക്ക് ആണ് സമീപകാല സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത് . മറ്റൊരർത്ഥത്തിൽ മലയാളി അണിഞ്ഞിരുന്ന മുഖംമൂടി അഴിഞ്ഞു വീഴുന്ന അടയാളങ്ങളായിരുന്നു അവയെല്ലാം . എഴുപതുകളിൽ എം ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവഹിച്ച പുറത്തിറങ്ങിയ നിർമാല്യം എന്ന ചിത്രം ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു 

. അവസാന രംഗത്തിൽ കഥാനായകനായ വെളിച്ചപ്പാട് വിഗ്രഹത്തിന് മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നത് ആവേശത്തോടെയും ഒപ്പം മൗലികമായ തിരിച്ചറിവുകൾ ഓടുകൂടി മലയാളി കണ്ടത്

 .   അമ്പത് വർഷങ്ങൾക്കിപ്പുറം അതുപോലൊരു ചലച്ചിത്ര സൃഷ്ടിയെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്ത ഒരു സാംസ്കാരിക അപചയത്തിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചിരിക്കുന്നു , അല്ലെങ്കിൽ മലയാളി സ്വയം എത്തിച്ചേർന്നിരിക്കുന്നു എത്തിച്ചേർന്നിരിക്കുന്നു . അടുത്തകാലത്ത് ചില സാഹിത്യസൃഷ്ടികൾക്കെതിരെയും സിനിമകൾക്കെതിരെ യും നടന്ന പ്രതിഷേധങ്ങളും ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ നടന്ന സമരാഭാസങ്ങളും തെരുവ് യുദ്ധങ്ങളും നാമജപ ഗുണ്ടായിസവും മുകളിൽ പറഞ്ഞ വാദത്തെ ബലപ്പെടുത്തുന്നു.

  സത്യത്തിൽ മലയാളി നേരിടുന്ന സാംസ്കാരിക  അധപതനത്തിനും ബൗദ്ധിക പാപ്പരത്തിനും അടിസ്ഥാനം കാലങ്ങളായി പുലർത്തിപ്പോരുന്ന ശാസ്ത്രാഭിബോധത്തിന്റെ ( സയൻറിഫിക് ടെമ്പർ അഭാവമാണ് )100% സാക്ഷരതയിൽ അഭിമാനിക്കുന്ന ഒരു ജനതയുടെ ആന്തരികമായ മൂല്യച്യുതികൾ .ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയവർ പോലും ആർത്തവം അശുദ്ധം ആണെന്ന് പറഞ്ഞു തെരുവിലിറങ്ങി എങ്കിൽ മലയാളിയുടെ അവസ്ഥ എത്രമാത്രം പരിതാപകരമാണെന്ന് ചിന്തിച്ച് എടുക്കുക എളുപ്പമുള്ള കാര്യം ആയിരിക്കും . ഈ ലേഖനത്തിലെ തലക്കെട്ടിൽ എഴുതിയതുപോലെ മലയാളി പുറംതിരിഞ്ഞ് നടക്കുകയല്ല ഓടുകയാണ് അതിവേഗം ബഹുദൂരം 

                              ശുഭം  

WhatsApp