കേരളo: കാലാവസ്ഥ വ്യതിയാനവും ദുരന്ത ലഘൂകരണത്തിന്റെ പ്രസക്തിയും


Nidhin Davis (2014 CE)

നാടിനെ നടുക്കിയ പ്രളയം നേരിടുന്നതിൽ സർക്കാർ സംവിധാനത്തിലെ ഓരോ വകുപ്പും പരസ്പര സഹകരണത്തോടെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചു ലോകത്തിനു തന്നെ മാതൃകയായിഎന്നിരുന്നാലും 2018 ലെ കാലാവര്ഷത്തിനിടെ ഉണ്ടായ പ്രളയത്തിന് ശേഷം മഴ മുന്നറിയുപ്പുകളെ ആശങ്കയോടെയാണ് പലപ്പോഴും പൊതുജനം നോക്കി കാണുന്നത്. വിലപ്പെട്ട 453 മനുഷ്യജീവനുകള്നമുക്ക്നഷ്ടപ്പെട്ടു. ഇതിനുപുറമെ 2,80,000 വീടുകള്പൂര്ണ്ണമായോ ഭാഗികമായോ തകര്ന്നു. 1,40,000 ഹെക്ടറില്കാര്ഷികവിളനാശമുണ്ടായി. 70,000 കിലോമീറ്റര്റോഡ്ശൃംഖലയ്ക്ക്സാരമായ കേടുപാടുകള്സംഭവിച്ചു. സംസ്ഥാനത്തിന്റെ മൊത്തം നഷ്ടം 4.4 ബില്യണ്അമേരിക്കന്ഡോളറാണെന്ന്ഐക്യരാഷ്ട്രസഭയുടെ ഏജന്സികള്നടത്തിയ പഠനത്തില്‍ (Post Disaster Needs Assessment – PDNA) അനുമാനിച്ചിട്ടുണ്ട്‌.

 

മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു വർഷമാണ് 2018. ഏപ്രിൽ മാസത്തിൽ 10 ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതിനു  പിന്നാലെയാണ് തീവ്രമായ മഴയ്ക്കും പ്രളയത്തിനും നാം സാക്ഷ്യം വഹിച്ചത്. അറബിക്കടലിൽ ചൂട് കൂടുന്നതിന്റെ ഫലമായി ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് പതിവുസംഭവമാകുന്നു. താപനിലയിൽ വരുന്ന മാറ്റം നമ്മുടെ കൃഷിയെയും കൂടുതലായി ബാധിക്കുവാൻ തുടങ്ങിയിരിക്കുന്നു. അസാധാരണാം വിധം കേരളത്തിന്റെ പല സ്ഥലങ്ങളിലും അതിശൈത്യത്തിനും നാം കഴിഞ്ഞ വർഷം സാക്ഷികളായി.

ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാവ്യതിയാന സെക്രട്ടേറിയറ്റ് കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം അതി തീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളെ ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകടമായ തെളിവുകളായാണ് വിലയിരുത്തുന്നത്.

മാനുഷിക ഇടപെടൽ മൂലമുണ്ടാകുന്ന ആഗോള താപനവും കാലാവസ്ഥാവ്യതിയാനമെന്ന  ശാസ്ത്രസത്യവും നമ്മളെ ബാധിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഇനി കഴിയില്ല. നമ്മൾ അനുഭവിക്കേണ്ടി വരുന്ന പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കുന്നതിൽ നമ്മുടെ പങ്കെന്താണ് എന്ന് മനസിലാക്കാൻ നമ്മുടെ തന്നെ വാർഷിക കാർബൺ ഫുട്പ്രിന്റ് സഹായിക്കും. ഊർജ ഉപയോഗം, ഗതാഗതമാർഗങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകൾ വഴി പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ അളവാണ് കാർബൺ കാലടിപ്പാടുകളായി കണക്കാക്കുന്നത്.  

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ ഇന്ത്യയുടെ ആളോഹരി കാർബൺ ബഹിർഗമനം കുറവാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മലയാളികളുടെ ജീവിതശൈലിയും കേരളത്തിലെ അടിസ്ഥാന സൗകര്യവികസനവും ആളോഹരി വരുമാനവും ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കാലാവസ്ഥാവ്യതിയാന പ്രതിരോധനടപടികളിൽ കാര്യമായ സംഭാവന കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത് അനിവാര്യമാണ്.  

പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണം സുസ്ഥിര വികസന മാതൃകയിൽ ആയിരിക്കും എന്നാണ് സർക്കാരിന്റെ ഉറപ്പ്. അതിനായി ഓരോ മേഖലയിലെ പുനർനിർമാണവും ഇനിയങ്ങോട്ടുള്ള നമ്മുടെ വികസനവും കാർബൺ തുലിതം (കാർബൺ ന്യൂട്രൽ) ആകേണ്ടതുണ്ട്. അതായത് ഓരോ വികസന പ്രവർത്തനത്താലും പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് തിട്ടപ്പെടുത്തി അത്ര തന്നെ കാർബൺ പ്രകൃതിയിലേക്ക് ആഗിരണം ചെയ്യാനുള്ള സൗകര്യമൊരുക്കണം. അടുത്തിടെ, മലയാള മനോരമയുടെ നേതൃത്വത്തിൽ നടന്ന കേരളം നാളെ വികസന ഉച്ചകോടിയിലും നിർദേശം ഉയർന്നിരുന്നു. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2030 ആകുമ്പോഴേയ്ക്ക് സമ്പൂർണ കാർബൺ തുലിത സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന നിർദേശമാണ് ഉച്ചകോടിയിൽ മുന്നോട്ടുവച്ചത്.

വയനാട് ജില്ലയിലെ മീനങ്ങാടിയെ കാർബൺ തുലിത പഞ്ചായത്ത് ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കണം. കേരളത്തിന്റെ പുനിർനിർമാണത്തിനുള്ള സാങ്കേതികവിദ്യകൾ തീരുമാനിക്കുന്നത് ഇതു കൂടി മനസിൽക്കണ്ടു വേണം.

ആദ്യപടിയായി നിലവിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് കണ്ടെത്തണം. അതിനു ശേഷം സസ്യജാലങ്ങളിലും മണ്ണിലുമായി ശേഖരിക്കപ്പെട്ടിട്ടുള്ള കാർബണിന്റെ അളവും കണ്ടെത്തണം. നിലവിൽ ഒരു സംസ്ഥാനവും ഇത്തരമൊരു കണക്കെടുപ്പ് നടത്തിയിട്ടില്ല. പുതിയ സംസ്ഥാന കാലാവസ്ഥ വ്യതിയാന നടപടി റിപ്പോർട്ടിൽ ഇത് ഉൾക്കൊള്ളിക്കണം. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു പകരം വൈദ്യുതിവാഹനങ്ങളിലേയ്ക്കുള്ള ചുവടുമാറ്റത്തിന്റെ വേഗം വർധിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ട മറ്റൊരു കാര്യം. പൊതുഗതാഗതസൗകര്യങ്ങൾ വർധിപ്പിക്കണം. സിഎൻജി, എൽഎൻജി എന്നിവയുടെ ഉപയോഗവും പ്രോൽസാഹിപ്പിക്കപ്പെടണം. സിയാൽ മാതൃകയിൽ പൊതുമേഖലാസ്ഥാപനങ്ങൾ സൗരോർജത്തിലേയ്ക്കു മാറണം. സ്വകാര്യസ്ഥാപനങ്ങളെയും ഗാർഹിക ഉപഭോക്താക്കളെയും സൗരോർജത്തിലേയ്ക്കു മാറാൻ പ്രോൽസാഹിപ്പിക്കുകയും വേണം.

ആശാവഹമായ രീതിയിലാണ് കേരളത്തിന്റെ പുനർനിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. മുൻപൊന്നും കണ്ടിട്ടില്ലാത്ത രീതിയിൽ പരസ്പര ഒത്തിണക്കത്തോടെ വിവിധ സർക്കാർ സംവിധാനങ്ങൾ കേരള പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം പകരുന്നത് ഇടതുപക്ഷ സർക്കാർ നൽകുന്ന ശക്തമായ നേതൃത്വം തന്നെയാണ്.

 

ദുരന്ത നിവാരണ രംഗത്തും ഒട്ടനവധി പദ്ധതികളാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വിഭാവനം ചെയ്യുന്നത്. ഐക്യ രാഷ്ട്ര സഭയുടെ വിവിധ ഏജൻസികളായ UNDP, UNEP, UNICEF, FAO & UN HABITAT തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഐക്യ രാഷ്ട്ര സഭയുടെ ഒരു റിക്കവറി ഹബായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം ഏജൻസികളുടെ സാങ്കേതിക സാമ്പത്തിക സഹായങ്ങൾ കേരള പുനര്നിര്മാണത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം ജനീവയിൽ അന്താരാഷ്ട്ര പുനർ നിർമാണ കോൺഫറൻസിന്റെ പ്ലീനറി സെഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധേയമായി. ‘ഇപ്പോൾ  കേരളം പുനര്നിര്മ്മിക്കുക എന്ന ബൃഹദ്ദൗത്യമാണ്സര്ക്കാര്ഏറ്റെടുത്തിരിക്കുന്നത്‌. പ്രളയത്തിനു മുമ്പ്ഉണ്ടായിരുന്നത്പുനഃസ്ഥാപിക്കുകയല്ല ഇതിന്റെ ലക്ഷ്യം. ഭാവിയില്ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്ശേഷിയുള്ള ഒരു പുതിയ കേരളം നിര്മ്മിക്കാനാണ്കേരള പുനര്നിര്മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്‌’ എന്നായിരുന്നു അതിലെ പ്രസക്ത ഭാഗം

അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനത്തിലും Global Platform for Disaster Risk Reduction ലും കേരളം പോലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ലോകനേതാക്കളുമായി സംവദിക്കാൻ ക്ഷണിക്കപ്പെടുകയും ഇത്രയും വലിയ ഒരു പ്രകൃതി ദുരന്തത്തെ നേരിട്ട രീതി ആഗോള തലത്തിൽ ഒരു അനുകരണീയ മാതൃകയും ആയെങ്കിൽ അത് മലയാളി എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്.

(ലേഖകൻ Kerala State Disaster Management Authority – KSDMAൽ Hazard Analyst ആയി സേവനം അനുഷ്ഠിക്കുന്നു, പ്രളയകാലത്തു സർക്കാരിന്റെ ദുരന്ത നിവാരണ നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ടീമിലെ അംഗമാണ്.)

WhatsApp