മഴ…! VINAYAN [2012 ME] ചില്ലുജനാല.ജലച്ചായ ചിത്രം വരയ്ക്കുന്ന മാന്ത്രികനായ ചിത്രകാരൻ.നിറങ്ങളെല്ലാം നനഞ്ഞു കുതിര്‍ന്നകാന്‍വാസ്.കലങ്ങി മറിഞ്ഞ് നിറഞ്ഞു കവിഞ്ഞ്ഒഴുകി വരുന്ന നദി.കനക്കുന്ന മുളംകാട്. നനഞ്ഞുപോയൊരു കരിയിലക്കിളി ഇലച്ചുവട് തേടുന്നു.കറുത്ത തായ്തടിയിലൂടെഒലിച്ചിറങ്ങുന്ന വഴുവഴുത്ത മഴപ്പാമ്പ്.കരഞ്ഞു കറുത്ത മുഖവുമായി വന്ന്ഒടുവിൽഒരു ദിവസത്തെ മുഴുവൻമൂകതക്ക് വിട്ട്നിശബ്ദമായി വിടപറയുന്ന എന്റെ സ്നേഹിതൻ.ഇന്നലെ രാത്രി പെയ്ത മഴഎന്ത് സുഖാനുഭവംമരിച്ച ഈയാമ്പാറ്റകൾപൊഴിച്ച ചിറകുകൾപെയ്തൊഴിഞ്ഞിട്ടുംപെയ്തൊഴിയാതെ മരം.