വീടിന്റെ ആത്മഗതം ജയശീലന്‍ എം. എ. (1988 ME) ആ ഓണക്കാലത്താണ് അച്ഛൻ മരിച്ചു പോയത്… പെരുമഴ പെയ്ത് ഒഴിഞ്ഞിരുന്നില്ല. അതിനുമുമ്പു തന്നെ പോയി… വീടിന്റെ എല്ലാം അച്ഛൻ ആയിരുന്നു. അതിന്റെ ആരോഗ്യവും അച്ഛൻ തന്നെ ശ്രദ്ധിച്ചു. കൊച്ചു മക്കളിൽ ചിലർ ജനിച്ചു വളർന്ന വീടാണ്. ആയ കാലത്തും വയ്യാത്ത കാലത്തും അച്ഛൻ തന്നെ എല്ലാം നോക്കിയും കണ്ടും ചെയ്തു. രണ്ടു മൂന്നു തവണ വീട് പെയിന്റ് ചെയ്യണം എന്ന് ഞങ്ങൾ പറഞ്ഞെങ്കിലും അച്ഛൻ പല ഒഴിവുകഴിവ് പറഞ്ഞ് നീട്ടി വെച്ചു. പിന്നീട് വീടിന്റെ പുറംചുവരുകൾ,…