അജിത് ബി. 1985-89 EE ഒരാള്‍ക്കെത്ര ഭൂമി വേണം എന്ന പേരിൽ ഒരു ടോള്‍സ്‌റ്റോയ് കഥയുണ്ട്. എത്ര കിട്ടിയാലും ശമിക്കാത്ത മനുഷ്യന്റെ ആഗ്രഹങ്ങളുടെ അർത്ഥശൂന്യത വെളിവാക്കുന്ന ഒരു കഥ. 4G നെറ്റ് വർക്ക് കുറച്ചൊന്നു പതുക്കെയായാൽ, വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷന് തകരാറെന്തെ ങ്കിലും പറ്റിയാൽ മനുഷ്യർ കാട്ടുന്ന വെപ്രാളം കാണുമ്പോൾ ടോൾസ്റ്റോയിയുടെ കഥയുടെ തല വാചകം ചെറുതായൊന്നുമാറ്റി ചോദിക്കാൻ തോന്നും. ഒരാൾക്കെത്ര ഡാറ്റ വേണം? ഇരുപത്തൊന്നാം നൂറ്റാണ്ട് കൊണ്ടുവന്ന ഏറ്റവും ദൂരവ്യാപകമായ മാറ്റങ്ങളിലൊന്ന് ജീവിത…