ബിഗ് ഡാറ്റ വിശകലനവും വിവര സുരക്ഷയും Anil Kumar K.V. [1988 IC] അറിവ് മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചതാണു്. അദ്ധ്വാനത്തിന്റെ സൃഷ്ടിയായ അറിവു് തന്നെ അദ്ധ്വാനം ലഘൂകരിക്കുന്നതിന്റേയും അദ്ധ്വാനശേഷി (അദ്ധ്വാനത്തിന്റെ സൃഷ്ടിപരമായ കഴിവു്) വര്‍ദ്ധിപ്പിക്കുന്നതിന്റേയും ഉപാധിയുമാണു്. സമ്പത്തു് സൃഷ്ടിക്കാനുപകരിക്കുന്ന അറിവും അദ്ധ്വാനശേഷിയും മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചു. അത്തരത്തിൽ നേടിയെടുത്ത സമ്പത്തിനു് ആനുപാതികമായാണു് സാമൂഹ്യ പുരോഗതി ഉണ്ടാകുന്നത്. സമാഹരണം അഥവാ പഠിക്കൽ, പ്രയോഗിക്കൽ അഥവാ ഉപയോഗിക്കൽ, മെച്ചപ്പെടുത്തൽ അഥവാ കൂട്ടിച്ചേർക്കൽ, തിരിച്ചു നൽകൽ അഥവാ പങ്കുവെക്കൽ…