ഗോപുരവാതിൽ തുറക്കുമ്പോൾ Athira.K (CS 2009) ഹരേ രാമ … ഹരേ രാമ … രാമ രാമ… ഹരേ ഹരേ..!! ഏതോ നിറം കെട്ട സ്വപ്നത്തിന്റെ അന്ത്യത്തിൽ ഞെട്ടി ഉണർന്നു കാതോർത്തപ്പോൾ കേട്ടത് നാമജപമാണ്. പാട്ടിന്റെ ഈണവും താളവുമൊന്നും മനസിനെ കുളിർപ്പിക്കുന്നില്ല. വിശപ്പിന്റെ ആരവമാണ് ശരീരത്തിലും മനസിലും നിറയെ… ക്ഷീണമൊന്നും വകവയ്ക്കാതെ എഴുന്നേറ്റു നടന്ന് തുടങ്ങി. ഈ വഴികളെല്ലാം കൈരേഖകൾ പോലെ സുപരിചിതമാണല്ലോ. ആൽത്തറയും അമ്പലക്കുളവും ഇടവിട്ടുള്ള മണിമുഴക്കങ്ങളും നാമജപങ്ങളും ഒഴുകി നീങ്ങുന്ന ജനസഞ്ചയവും… എല്ലാം ..!…