ജഗന്നാഥൻ (എം. നന്ദകുമാര്‍. 1988 EE) വർഷങ്ങൾക്കു മുമ്പ്- 1992ൽ- ഞാൻ ആദ്യമായി ജഗന്നാഥനെ കണ്ടു. ഡിസംബറിൽ ദൽഹിയിലെ തണുത്തു മരവിച്ച ഒരു സായാഹ്നത്തിൽ. സിരി ഫോർട്ടിൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന ദിവസങ്ങൾ. ഞാനും ഏതാനും കൂട്ടുകാരും ഒരു പ്രതിഷേധജാഥ കഴിഞ്ഞു റോഡരികിലെ ധാബയിലിരുന്നു ചായ കുടിക്കുകയായിരുന്നു. ആരും പതിവുപോലെ വാചാലരായിരുന്നില്ല. പള്ളിപൊളിച്ചതിന്റെ ശേഷമുള്ള കലാപങ്ങളുടെ ദിവസങ്ങൾ. രണ്ടായിരത്തിലേറെപേർ കൊലചെയ്യപ്പെട്ടതായി പിന്നീടു കണക്കുകൾ വന്നിരുന്നു. ‘മുദ്രാവാക്യവും പ്ലാക്കാർഡും മലയാളത്തിലായതു നന്നായി.’ കച്ചോരി പൊട്ടിച്ചു ചുവന്ന സോസിൽ മുക്കുമ്പോൾ…