ഡാ… നിരഞ്ജൻ [1985-89 ME] ജോണിനെ അന്വേഷിക്കുന്നതിനിടയിലെ ഒരു ബീഡി കത്തിക്കലിനിടയിലേക്ക് അപ്സരാ തിയേറ്ററിൽ നിന്ന് ഗന്ധർവ്വനെപ്പോലെ ഇറങ്ങിവന്ന ഷെൽവി നക്ഷത്രങ്ങളെന്നപോൽ ആകാശത്തടയാളപ്പെടുത്തിക്കാണിച്ച രണ്ടു ചാരായഷാപ്പുകൾക്കിടയിലെ ലഹരിയുടെ പ്രകാശവർഷങ്ങൾ രണ്ട് ബഹിരാകാശപേടകങ്ങളുടെ പൊക്കിൾക്കൊടിയിൽ തൂങ്ങിയ രണ്ട് സഞ്ചാരികളായി നമ്മൾ തുഴഞ്ഞുപോയത്.. ഡാ…. മെസ്സ് ഫീ കൊടുക്കാതെ പ്രീ പബ്ലിക്കേഷനിൽ മൾബറിയും പിന്നെ കയ്യിൽക്കിട്ടുന്നതെന്തും തിന്ന് മുഷിഞ്ഞുനടന്ന ഒരു പുഴുക്കാലം കഴിഞ്ഞ് പൂമ്പാറ്റയാവുക എന്ന സാദ്ധ്യത പെട്ടെന്നോർമ്മവന്ന് എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ കൊക്കൂണുകളായി റജിസ്റ്റർ ചെയ്തിരിക്കെ ഈയാമ്പാറ്റകളുടെ താൽക്കാലികവേക്കൻസിക്കായി നീ…
Tag: Niranjan

ചുവന്ന കണ്ണുള്ള രാത്രി
ചുവന്ന കണ്ണുള്ള രാത്രി… നിരഞ്ജന്‍ [1985-89 ME] കേവലമായ ഒരു ഗൃഹാതുരതയുടെ ആഘോഷമല്ല കാമ്പസിലെ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കുകള്‍. അവനവനെ രൂപപ്പെടുത്തിയെടുത്ത നിര്‍ണായകമായ ഒരു കാലത്തെ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കുന്നതിലൂടെ വീണ്ടും വീണ്ടും തിരികെക്കിട്ടുന്ന ഒരു ഊര്‍ജമുണ്ട് . അതോടൊപ്പം ഏതു പ്രായത്തിലേയും ഏതൊരു സ്വത്വപ്രതിസന്ധിയുടേയും ആശയക്കുഴപ്പങ്ങള്‍ മായ്ചു കളയുന്ന ലളിതമായ ചില തിരിച്ചറിവുകളും. സ്വകാര്യമേഖലയില്‍ പോളിടെക്‌നിക്കുകള്‍ തുടങ്ങാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ സമരം നടക്കുന്ന കാലത്താണ് പാലക്കാട് വിക്ടോറിയാ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി പഠനം…