ഭരണഘടനയും ഫാസിസവും ശരത് (2016 EC) ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രായപൂർത്തിയാവാൻ തയ്യാറെടുക്കുകയാണ്. സ്വതന്ത്ര ഇന്ത്യയാകട്ടെ 72ലേക്ക് കടക്കുന്നു. സാങ്കേതിക വിദ്യകളുടെ വളർച്ചക്കൊപ്പം ശാസ്ത്രീയതയിലൂന്നിക്കൊണ്ട് വികസനനേട്ടങ്ങൾ കൊയ്യാനും മാനവപുരോഗതിക്ക് പുത്തൻ വഴികൾ തെളിക്കാനും ലോകരാഷ്ട്രങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ നിന്നും പാഠമുൾക്കൊണ്ട് സുസ്ഥിരവും ശാസ്ത്രീയവുമായ മുന്നോട്ട് പോക്കാണ് പൊതുവിൽ ആവശ്യപ്പെടുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നവകാശപ്പെടുന്ന ഇന്ത്യ എന്ത് സംഭാവനയാണ് ഇതിനായി നല്കിക്കൊണ്ടിരിക്കുന്നത്…? കേവലമായ വികസനസങ്കല്പങ്ങൾക്കപ്പുറത്ത്, പഴമയുടെ ഭൂതകാല കുളിരിൽ അഭിരമിക്കുന്നവരായി നാം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ നട്ടെല്ലായ…