അതിർത്തി … SHAFEEKH RAHMAN [2006 IC] വിയർപ്പു തുടച്ചു കടലാസ് നോക്കി കണ്ണ് കലങ്ങി, അക്ഷരങ്ങൾ മാഞ്ഞുപോയി 47-ല്‍ ജനിച്ച ഞാന്‍ പട്ടികയിലില്ലതൊണ്ണൂറു കവിഞ്ഞ മാതാവുംപണിയില്ലാത്ത മുപ്പത്തഞ്ചുകാരൻ മകനും പട്ടികയിലില്ല.ഇല്ലാത്ത രേഖകളാൽ ,മഹാരാജ്യത്തെ രേഖകളിൽ നിന്ന് വെട്ടി മാറ്റപ്പെട്ടിരിക്കുന്നു ജനിച്ചതും, നടന്നതും ഇവിടെ സ്വപ്നം കണ്ടതും, പ്രേമിച്ചതുംഭോഗിച്ചതും, ആഘോഷിച്ചതുംവെയിൽ കൊണ്ടതും, പണിയെടുത്തതുംസമരം ചെയ്തതും, ക്ഷോഭിച്ചതുംഈ തെരുവിൽ, ഈ മണ്ണിൽ ഇതെങ്ങനെ എനിക്കന്യമായി ?വെട്ടിമാറ്റപ്പെട്ടവന് , മതിൽക്കെട്ടുകൾ ആകാശം പോലെ വളരുകയാണ് അതിർത്തികൾ വരച്ചവനറിയില്ലല്ലോമുറിഞ്ഞുപോയ ജീവിതങ്ങളുടെ നൊമ്പരങ്ങൾ?വരിവരിയായി നിൽക്കുന്ന ആയിരം ജീവനുകൾരേഖകൾക്കായി കൈകൾ നീട്ടുന്നു…അപ്പോഴും ദൂരെ, ആരോ ആക്രോശിക്കുന്നു…