ദർശനയും പ്രളയപുനരധിവാസവും SHIBU KA [2008 CE] ഒരു നൂറ്റാണ്ടിലെ മഹാ ദുരന്തത്തെയാണ് 2018 ഓഗസ്റ്റ് മാസത്തിൽ കേരളം അഭിമുഖീകരിച്ചത്. അതിവർഷവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും സൃഷ്ടിച്ച നാശനഷ്ടങ്ങൾ അവർണ്ണനീയമാണ്. അനവധി ജീവനുകൾ അപഹരിക്കപ്പെട്ടു. പാർപ്പിടവും കൃഷിയും മറ്റു സ്വത്തുക്കളും സമ്പാദ്യവും നഷ്ടപ്പെട്ട് നിരാലംബരായ മനുഷ്യർ നിരവധിയാണെങ്കിലും ഇതിലും എത്രയോ ഭീകരമാകുമായിരുന്ന ഒരു വൻ ദുരന്തത്തെ ലഘൂകരിക്കുന്നതിന് മലയാളി സമൂഹത്തിന്റെ ഐക്യ ബോധത്തിനും മനുഷ്യസ്നേഹത്തിനും കഴിഞ്ഞു എന്നതാണ് പ്രളയകാലത്തെ പുനർചിന്തനം നമ്മെ ഓർമ്മപ്പെടുത്തുന്നത് …