പെൺമുറിവ്

പെൺമുറിവ് Sindhu RamachandranW/o Ramachandran 1988 ME ഓരോ പ്രഭാതവുംകൺതുറക്കുന്നത്പുതുവെളിച്ചത്തിലൂടെപാതിരാമയക്കത്തിന്റെഉണർവിൽ…അന്ധകാരത്തിന്റെചുഴിയിൽ ചിതറുന്നചില്ലു കൊട്ടാരത്തിന്റെചീളുകൾകോറിയ മുറിവിലൂടെപാതിമുറിഞ്ഞ സ്വപ്‌നാടനം.ജാലകപ്പഴുതിലെനേർത്ത വെയിൽ നാളങ്ങളിലുംമഴച്ചാർത്തിലുംനിനവുകൾക്കുനിറം പകരാൻശ്രമിക്കുമ്പോൾമറയ്ക്കപ്പെടുന്നതിരശ്ശീലകൾഅടുക്കളപ്പുകയിൽ നിന്നുയരുന്നകറിക്കൂട്ടുകളുടെരുചിഭേദങ്ങൾക്കപ്പുറത്ത് അറിയാതെ പോകുന്നപെൺമനസ്സിന്റെ അഭിരുചിസഹനമെന്നവാക്കിന്റെ ബലംകൂടിയതുകൊണ്ടാവാംനിശബ്ദമായത്.മാറ്റങ്ങൾക്ക് മുറവിളി കൂട്ടുമ്പോഴുംനിഷ്ഫലമാകുന്ന കാഴ്ചകൾ പറന്നുയരാനുള്ള ചിറകുകൾക്ക്തടയിടുന്നസമൂഹത്തിന്റെ പൊയ്‌മുഖം.തുറന്നിട്ട പകലിനുംഅടച്ചിട്ട രാത്രിയ്ക്കുമിടയിൽഎരിയുന്ന പെൺമനം.ത്യാഗത്തിന്റെയുംകടമയുടെയുംകണക്കുപട്ടികപൂർത്തിയാക്കുമ്പോൾസ്വന്തമെന്ന് കരുതിയത്സ്വന്തമല്ലെന്ന തിരിച്ചറിവിൽഅടയ്ക്കപ്പെടുന്നവാതിലുകൾക്കുമുന്നിൽ ഉരുകുന്ന പെൺമനം.തേങ്ങലുകൾക്കുവിരാമമില്ലാതെഭീതിയുടെഇരുളിൽ നിന്നുംവെളിച്ചത്തിലേക്ക് ഇനിയെത്ര ദൂരം….. Share on facebook Share on twitter Share on linkedin

WhatsApp