വിജയൻ ചില വിയോജിപ്പുകൾ … ശ്രീനാഥൻ എസ് [1977-82 EEE] ഓ. വി. വിജയൻ എന്ന മഹാപ്രതിഭയോടുള്ള ചില വിയോജിപ്പുകൾ വിനയപൂർവ്വം രേഖപ്പെടുത്തുന്ന തിനു മുമ്പ് തികച്ചും വ്യക്തിപരമായ എന്റെ ചില ധാരണകൾ പറയേണ്ടതുണ്ട്. മലയാളത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട നോവൽ ഖസാക്കിന്റെ ഇതിഹാസമാണ്. തലമുറകളെ വിജയാവിഷ്ടരാക്കിയ ജീവിതവാഗ്മയം. മലയാളത്തിലുണ്ടായിട്ടുള്ള ഏക ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയനോവൽ ധർമ്മപുരാണമാണ്. പാറകൾ, അമ്മയും മക്കളും, മങ്കര, കടൽത്തീരത്ത്, എണ്ണ തുടങ്ങിയ ലോക നിലവാരമുള്ള കഥകൾ വിജയനെഴുതിയിട്ടുണ്ട്. വിജയൻ ഒരു ഹിന്ദു വർഗ്ഗീയ…