മനുഷ്യത്വത്തിന്റെ കൊച്ചുപൊട്ടുകള് Sunil Kumar Sudhakaran (95 Civil) നാല് വയസ്സു മുതൽ ഏതാണ്ട് പതിനേഴു വയസ്സു വരെ, 100% പ്രദേശവാസികളും ഇസ്ലാം മത വിശ്വാസികളായ ലക്ഷദ്വീപിലായിരുന്നു ജീവിതം. അച്ഛന് കേന്ദ്ര സർവീസിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ, എനിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ കുടുംബസമേതം ലക്ഷദ്വീപ് സമൂഹത്തിലെ ഒരു കൊച്ചുദ്വീപായ “ചെത്തിലത്തി”ലാണ് താമസിച്ചിരുന്നത്. നേഴ്സറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള സ്കൂൾ ജീവിതം അവിടെയായിരുന്നു. പ്രകൃതി രമണീയമായ, പവിഴപ്പുറ്റുകൾ നിറഞ്ഞ കുറേ കൊച്ചു കൊച്ചു ദ്വീപുകൾ കൂടിച്ചേർന്ന ദ്വീപ്…