വാഴ് വിലാപം

Geetha Madhu
Geetha Madhu
W/o Madhu 1989 EEE

സ്നേഹിച്ചു കൊല്ലല്ലേയെന്നെ

ഇങ്ങനെ  പ്രേമിച്ചു കൊല്ലരുതെന്നും 

 

കേട്ടവരെന്തു  ധരിക്കും 

പ്രേമം  ധന്യമാണെന്നതറിയൂ 

പ്രേമത്തിൻ മാധുര്യമല്ലോ എന്നും 

വാക്കുകൾക്കുള്ളിൽ ജ്വലിക്കും

തേയ്പെന്ന വാക്കൊന്നില്ല

തേയ്ക്കുകയെന്നാലൊന്നേ

 കേൾക്കുന്നോരെല്ലാം നിനയ്ക്കൂ

തേച്ചു വെളുപ്പിക്കാനാണോ

തേയ്ച്ചു നിവർത്തുവാനാണോ തേയ്ച്ചീടുമെന്നവർ ചൊല്ലും

 

കാലം കടന്നങ്ങു പോയി

വാക്കിനർഥവും ഭാവവും മാറി

തേയ്പെന്നു കേട്ടാലെന്താ

ഇന്ന് തേയ്ചിട്ടു പോയവരാരാ..

 

പിന്നെയും കേട്ടു തുടങ്ങീ 

സ്നേഹിച്ചവർ തന്നെ കൊന്നു

അയ്യോ  വാക്കുകൾ മാറി മറിഞ്ഞോ

സ്നേഹിച്ചു  സ്നേഹിച്ചു  കൊന്നോ

അതോ സ്നേഹിച്ചവർ തന്നെ കൊന്നോ

 

തിരിയില്ല കാലത്തിൻ നേര്

വാക്കുകൾ കൊണ്ടു കളിക്കാം

വാക്കൊന്നു മാറ്റി രസിക്കാം

കൊല്ലും കൊലയുമതെല്ലാം

ന്യൂജെനറേഷൻതൻ  വിദ്യാ 

കാലത്തിൽ നേരൊന്നെന്നില്ല കാലത്തിനെന്തുണ്ട് നേര്

പുത്തൻ തലമുറയൊന്നുറച്ചീടൂ

ശക്തികാട്ടുന്നതിൻ മുൻപ്

നേരും നെറിയുമറിയൂ 

പ്രേമത്തിൻ ഭാഷയതൊന്നേനിർമല

സ്നേഹമാണെന്നതറിയൂ

കാപട്യത്തിൻ്റെ കരുത്ത്

കാട്ടീടാനുള്ളതല്ലീ ജഗത്ത്

വാക്കുകൾക്കർഥം പിഴച്ചാൽ 

വാഴ്‌വിലാപത്തുവന്നു ഭവിപ്പൂ…

Share on facebook
Share on twitter
Share on linkedin
WhatsApp