കവിതകൾ

puspha
Pushpa Baby Thomas
W/o Baiju Kalluparambil 1992 EC

ദിവസങ്ങൾ

ഓരോരോഭാവത്തിലും, താളത്തിലും

വിടരുന്നദിവസങ്ങൾ

അരിശത്താൽചുട്ടുപൊള്ളുംദിനങ്ങൾ

കലമ്പുംപാത്രങ്ങൾ ,

ഉടയുംചില്ലുഗ്ലാസ്സുകൾ ,

എരിവേറുംകറികൾ,

തറപൊളിയ്ക്കുംചുവടുകൾ

കാൽവിരലുകൾ

അവിടിവിടെതട്ടുമ്പോൾ

വേദനയല്ല ,അരിശമാണ്

നിറകന്തലവരെനിറയുക .

മടിയെകൂട്ടുപിടിക്കുംചിലനാളുകൾ

പഴയകറികളുടെമണംപടരുംഅടുക്കള .

മുഷിഞ്ഞതുണികളുടെകുന്ന്

കിനാക്കളുടെകൂട്ടുമായി

ഉറങ്ങിത്തീരുംപകലുകൾ

കരിമുകിൽമൂടിനിൽക്കുംദിനങ്ങൾക്ക്

ദീർഘനിശ്വാസങ്ങളുടെചൂടാണ് .

തിളച്ചുതൂവിയകഞ്ഞിയും

കരിഞ്ഞപാൽപ്പാത്രവും

കണ്ണീരുപ്പ്കയ്ക്കുംകറികളും .

മുകിലുകൾഒളിഞ്ഞിരിക്കുംമിഴികൾ

ആർദ്രമാംതലോടലിൽ

പെയ്തൊഴിയാൻകാത്തിരിക്കുംദിനങ്ങൾ .

മധുകിനിയുംപ്രണയദിനങ്ങൾ

നീയെൻപൗർണ്ണമിയാകുംവേളകൾ

പ്രണയതാളംനിറയുംചുവടുകൾ

വാസനനിറയുംഅടുക്കള

മനോഹരിയാണ് ,

അന്നീവീടും ,ഞാനും .

വസന്തത്തിൻഅഴകേറും

ശാന്തമാംദിനങ്ങൾ .

പാറിപ്പറക്കുംസ്വപ്നങ്ങൾ

നീലമുകിലിനൊപ്പം .

വൃശ്ചികനിലാവിൻതെളിമയേറുംരാവുകൾ

ഏലയ്ക്കാമണംഒഴുകുംഅടുക്കള .

അങ്ങനെയങ്ങനെ…..

വിവിധതാളത്തിലുംഭാവത്തിലും

വിളങ്ങുംദിനങ്ങൾ

Share on facebook
Share on twitter
Share on linkedin
WhatsApp