നിലാവിൽകുളിച്ചൊരാപാതിരാനേരം
കൊയ്ത്തുകഴിഞ്ഞൊരാപാടവരമ്പിലായ്
ചാടിമറിഞ്ഞുകൊണ്ടാർത്തുല്ലസിച്ചിവർ
കൂകിവിളിച്ചുതിമർത്തൊരുകാലം
പുറകെകുതിക്കുന്നവേലിപോലായും
ഉയരംമാറുന്നകമ്പുപോലായും
ഇരുകാലിലായുന്നനായായ്കിതച്ചും
ഒറ്റക്കൊമ്പൻകാളകളിച്ചും
ഇരുളിൽമറയുന്നരൂപമായ്വന്നതിൽ
പലരുംപേടിച്ചകഥയുണ്ട്പറയാൻ
നിറവയറായൊരുപെണ്ണിനെകണ്ടാൽ
ഉള്ളിലെകുഞ്ഞിനെതേടുന്നൊരത്രേ
ദേഹത്തിലണിയുന്നൊരൊടിമരുന്നാകാൻ
ഗർഭത്തിലുള്ളൊരുകുഞ്ഞതുവേണം
ഇവരെപേടിച്ചന്തിമയങ്ങിയാൽ
പെണ്ണിവരാരുംപുറത്തിറങ്ങീല
ഒടിവിദ്യയേറ്റൊരുദേഹമോപിന്നെയാ
ഒടിയെന്റെയാത്മാവുപേറിടുന്നല്ലോ
ഏകമായലയുന്നൊരാദേഹമകലെ
സ്വയമൊടുങ്ങാനുള്ളവഴികൾതിരയും
ഉടയാടയണിയാത്തദേഹത്തിലാണേൽ
കാണാതൊളിപ്പിച്ചകാച്ചിരുമ്പുണ്ടേൽ
പതറാതെനെഞ്ചുംവിരിച്ചങ്ങുനിന്നാൽ
പകൽപോലെയിവരെതെളിഞ്ഞങ്ങുകാണാം
ഇരുളിൽമറയുന്നൊരൊടിയനെകാണാൻ
പഴമക്കാർചൊല്ലിയൊരുവിദ്യയിതാണേ
പാടവരമ്പിന്നുറോഡുകളായി
ഇരുളിനെപിളരുന്നവഴിവിളക്കായി
കാടുംമേടുംവീടാൽനിറഞ്ഞു
ഒടിയനൊളിക്കാനിടവുംകുറഞ്ഞു
കാണുന്നില്ലിന്നാരുംകേൾക്കുന്നില്ലൊരുകഥയും
ഒടിയന്റെമായകളുമിരുളിൽമറഞ്ഞു