നേര് തപ്പണ നേരത്തെന്തിനു
നേരെ നമ്മൾ പോകണ്..
നേരതല്ലെന്ന് തോന്ന്യ നേരത്ത്
നേരെ നിന്നത് ചൊല്ലണ്..
പണ്ട്..
ഉറുമി കോർത്തൊരു നാട്ടില്..
കൊയ്ത്തു പാടത്തിനോരത്ത്..
മാനിവാൾ കാച്ചണ കൊല്ലനും.
കൊല്ലന്റുള്ളിലെ ഉലയിൽ
നീറിക്കത്തണ കനലില്..
മുടിയിൽ കൊടി കെട്ടിയ പെണ്ണിന്റെ
ഉടലിനുള്ളിലെ തീ.
കരുവാപെണ്ണിന്റെ കണ്ണിൽ
ഇന്നത് കാരിരുമ്പിന്റെ ചീള്…
ഇന്ന്..
നേര് കേട്ടൊരു നാട്ടില്
നമ്മൾ നേര് തപ്പണ കാലത്ത്
കാരിരുമ്പിന്റെ ചീള് കൊണ്ടാൽ
പേടമാന്റെ കണ്ണ്…
മുടിയിൽ കൊടി കെട്ടിയ പെണ്ണിന്റെ
ഉടലു കൊണ്ടുള്ള ചതിയും
നേര് തന്നെയോ
പൊള്ളു തന്നെയോ..
പിന്നെയും നേര് തപ്പണ് നമ്മൾ…