ലിറ്റിൽ വുമൺ (Little women)

സരിത അനൂപ്  2002 IC

പത്തൊമ്പതാം നൂറ്റാണ്ടില് രചിക്കപ്പെട്ട ,അന്ന് ഏറെ വാഴ്ത്തപെട്ട ഇന്നും എത്രയോ വായിക്കപ്പെടുന്ന കുറെയധികം ചലച്ചിത്ര ആഖ്യാനം ഉണ്ടായിട്ടുള്ള ഒരു കൃതി വീണ്ടും സിനിമ ആക്കുമ്പോള് എങ്ങനെ അതിനെ മികച്ച ഒരു ദൃശ്യാനുഭവം ആക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗ്രെറ്റ ഗെർവിങ് (Greta Gerwig) ന്റെ ലിറ്റിൽ വുമൺ.മികച്ച സിനിമ, നടി തുടങ്ങി 6 അകാദമി നോമിനേഷനുകള് ആണ് ഗ്രെറ്റ യുടെ ലിറ്റിൽ വുമൺനു ലഭിച്ചത്.

 

എഴുതപ്പെട്ട കാലഘട്ടത്തില് കാലത്തിനു മുന്നേ സഞ്ചരിച്ചത് എന്ന് നിരൂപകര് പ്രശംസിച്ച ക്ലാസ്സിക് ആണ് മാര്ച്ച് സഹോദരിമാരുടെ കഥ പറയുന്ന ലൗസിയ മെയ് അൽകോട്ട് (Louisa May Alcott) രചിച്ച ലിറ്റിൽ വുമൺ എന്ന നോവല്. അമേരിക്കന് സിവില് വാറിന്റെ സമയത്ത് ഒരു കുടുംബത്തില് ഗൃഹനാഥന് യുദ്ധത്തിനു പോയ സമയത്ത്, ആ വീട്ടിലെ അമ്മയും നാലു പെണ്കുട്ടികളും അന്നത്തെ സാമൂഹിക സാമ്പത്തികസാഹചര്യങ്ങളും ആ പെണ്കുട്ടികളുടെ ജീവിതവും ഒക്കെ  ആണ് നോവലിന്റെ പ്രമേയം. നല്ല ഒരു കുടുംബത്തിലേക്ക് വിവാഹം കഴിച്ചു ചെന്ന് ജീവിതം സുരക്ഷിതം ആക്കുകയാണ് അന്നത്തെ കാലത്തെ പെണ്കുട്ടികളുടെ ജീവിതലക്ഷ്യം തന്നെ. അത്രക്കും പുരുഷാധിപത്യവും  അങ്ങേയ്യറ്റം ധാര്മികത നിറഞ്ഞതും ആയ ഒരു സമൂഹമായിരുന്നു അത്. അതിനപ്പുറത്തേക്ക് ആഗ്രഹങ്ങളൊന്നും തന്നെ അന്നത്തെ കാലത്തെ  സ്ത്രീകള്ക്കില്ലായിരുന്നു എന്ന് തന്നെ പറയാം. അതായിരുന്നു സ്ഥിതി വിശേഷം.  സ്ത്രീകളുടെ വോട്ടവകാശത്തെക്കുറിച്ചും ഒക്കെ നോവില് പ്രതിപാദിക്കുന്നുണ്ട്. രണ്ടു നൂറ്റാണ്ടിനിപ്പുറം സ്ത്രീകള് സമൂഹത്തില് എവിടെ വരെ എത്തി എന്ന് നമുക്ക് ചിന്തിക്കാവുന്നതാണ്.

അൽകോട്ട്ന്റെ  ലിറ്റിൽ വുമൺ പറ്റി ഉയര്ന്നു വരുന്ന പ്രധാന വിമര്ശനം എഴുതപ്പെട്ട കാലത്തിലെ വെച്ച് നോക്കുമ്പോള് നോവലിലെ രാഷ്ടീയം ഗംഭീരം ആയിരുന്നിരിക്കാം. പക്ഷെ , ഇന്നത്തെ കാലത്ത് എത്രത്തോളം പ്രസക്സ്തമാണ് എന്നതാണ്. മാര്ച്ച് സഹോദരിമാര് നാലു പേരും മിടുക്കരാണ്. ഒരാള് സ്റ്റേജ് ആർട്ടിസ്റ്, അടുത്തയാള് നോവലിസ്റ്റ്, മൂന്നമാത്തെയാള് പെയ്ന്റർ, നാലാമത്തെ ആളു പിയാനിസ്റ്. ഇത്രയും കഴിവുറ്റവര് ആയിട്ടും ഇവരുടെ ജീവിത ലക്ഷ്യം വിവാഹം കഴിക്കുക , നല്ല ഭാര്യമാരാകുക. രണ്ടാമത്തെ മാര്ച്ച് സഹോദരിയായ Jo മാര്ച്ചും നോവലില്  ഉടനീളം വിവാഹത്തെ എതിര്ത്ത് അവസാനം ചെയ്യുന്നതും അതെന്നെ. അൽകോട്ട് ,ലിറ്റിൽ വുമൺ എഴുതിയപ്പോള് രണ്ടു പുസ്തകമായാണ് പബ്ലിഷ് ചെയ്തത്. ഇതില് രണ്ടാം ഭാഗം ഗുഡ് വൈഫ്‌സ് (GoodWives) മൂത്ത സഹോദരി മെഗ് മാര്ച്ചിന്റെ കഥയാണ്. ഇങ്ങനെ വിവാഹം കഴിക്കുന്നത് ആത്യന്തികലക്ഷ്യമായ സഹോദരിമാരുടെ കഥ ഇന്നത്തെ കാലത്തെ രാഷ്ട്രീയം ചോരാതെ എങ്ങനെ പറയും ?? അവിടെയാണ് ഗ്രെറ്റയുടെ ലിറ്റിൽ വുമൺ മുന്നിട്ടു നില്കുനത്.

ഗ്രെറ്റയുടെ ലിറ്റിൽ വുമൺ ല് ജോ മാർച്ച് (Jo March) തന്നെയാണ് ലിറ്റിൽ വുമൺ ന്റെ രചിയതാവ്. ആത്മകഥാംശമുള്ള നോവല് ആണ് അൽകോട്ട്ന്റെ ലിറ്റിൽ വുമൺ. അൽകോട്ട് ഒരിക്കലും വിവാഹം കഴിച്ചരുന്നില്ല, എന്നാല് അൽകോട്ട് ന്റെ കഥാപാത്രങ്ങള് വിവാഹത്തിന്റെ മഹാത്മ്യം പറയുന്നുണ്ടെങ്കില് അത് അന്നത്തെ കാലത്തെ വായനക്കാര്ക്ക് വേണ്ടി ആയിരിക്കണം. അതെ പോലെ തന്നെ ജോ മാർച്ച്  തന്റെ കഥയുമായി പബ്ലിഷർന്റെ അടുത്ത് ചെല്ലുമ്പോള് സ്ത്രീകഥാപാത്രം ഒന്നുകില് വിവാഹിതര് ആവണം അല്ലെങ്കില് മരണപ്പെടണമെന്നതാണ് നിയമമെന്നു പബ്ലിഷർ പറയുമ്പോള് അതനുസരിച്ച് വായനക്കാര്ക്ക് വേണ്ടി കഥയില് മാറ്റം വരുത്തുകയാണ് ജോ മാര്ച്ച്. കഥ രണ്ടു തരത്തില് അവസാനിക്കുന്നതായി കൂടെ സിനിമയില് കാണിക്കുമ്പോള് പ്രേക്ഷകന് അന്നത്തെ കാലത്തെ  കഥാപാത്രങ്ങളുടെ മാനസികവ്യപാരങ്ങള് എളുപ്പം മനസ്സിലക്കാവുന്നതെയുള്ളൂ.

മൂന്നാമത്തെ മാര്ച്ച് സഹോദരി ആയ ആമി മാര്ച്ച് ഒരു വാശിക്കാരി ആയ അനുജത്തി കഥാപാത്രമാണ്.ആഗ്രഹിച്ചത് ഒക്കെ നടത്തി എടുക്കുന്ന, നായിക  കൂടി ആയ ജോയെ വിഷമിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് ഇത് വരെ ഉള്ള ചലച്ചിത്ര ആഖ്യാനം  ലും ആമിയെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല് ഗ്രെറ്റ ആമിക്ക് മനുഷ്യത്വമുള്ള രൂപം കൊടുത്തു.   മറ്റു സഹോദരിമാരെ പോലെ അതെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു വലിയ വീട്ടില് വിവാഹം കഴിച്ചു പോകേണ്ടത് എന്ത് കൊണ്ട് തന്റെ ആവശ്യമാണെന്ന് ആമി വിശദമാക്കുന്നുണ്ട്. തന്റെ കുടുംബത്തിനെ സഹായിക്കാന് അതല്ലാതെ വേറെ ഒരു വഴിയും ഇല്ല, സ്ത്രീകള്ക്ക് ഇത് മാത്രമേ നിവൃത്തിയുള്ളു എന്ന് ആമി നേരത്തെ തന്നെ തിരിച്ചറിയുന്നു. 

WhatsApp