പെൺപക്ഷം

നിമ കെ.എൻ, 2010 Civil

വീണ്ടുമൊരു  മാർച്ച്  8,  അന്താരാഷ്ട്ര വനിതാ  ദിനം. ഉത്തരാധുനിക കാലത്തിൽ എത്തി നിൽക്കുന്ന പെൺപക്ഷത്തെ കുറിച്ച് അഭിമാന ത്തോടെ പറയാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ  ആ വസ്തുത യാഥാർത്ഥ്യത്തോടു എത്രത്തോളം ചേർന്ന് നിൽക്കുന്നു എന്ന ചോദ്യത്തിന് എനിക്കു പൂർണമായൊരു  മറുപടി കണ്ടെ ത്താനാവുന്നില്ല.   ഇവിടെ ഈ കൊച്ചു കേരളത്തിൽ നവോത്‌ഥാനത്തിന്റെ  ഭാഗമായും മറ്റു  സാമൂഹിക പ്രക്രിയകളുടെ ഭാഗമായും വന്ന  പെൺപോരാട്ടങ്ങൾ അനവധി. മാറുമറയ്ക്കൽ സമരം, മൂക്കുത്തി സമരം, അച്ചിപുടവ സമരം മുതൽ ഇരിക്കൽ സമരം വരെ എത്തി നിൽക്കുന്ന പെൺപക്ഷ സമരങ്ങളിൽ സമാനമായി കാണുന്ന ഒരു സ്ഥിതി വിശേഷം അധികാരത്തിന്റെ ധാർഷ്ട്യം നിറഞ്ഞ ആൺലോകത്തിൽ ആത്മാഭിമാനത്തോടെ നിൽക്കണം  എന്ന പെണ്ണിന്റെ യുദ്ധങ്ങളുടെ വിജയമാണ് ഇതോരോന്നും എന്നതാണ്. ചിലതു കുടുംബത്തിലാണെങ്കിൽ  ചിലത്  സമൂഹത്തിൽ,  മറ്റു ചിലത്  തൊഴിലിടത്തിൽ. ഇപ്പോഴും  തുടർന്നുകൊണ്ടേയിരിക്കു ന്ന  പോരാട്ടങ്ങൾ.  ഉണ്ണിയാർച്ച മുതൽ നങ്ങേലിയിൽ തുടർന്ന് ലക്ഷ്മി ക്കുട്ടി അമ്മയും,അന്നമ്മ ചാണ്ടിയും, കെ ആർ ഗൗരിയമ്മയും, കഴിഞ്ഞ് പാർവതി തിരുവോത്തിൽ എത്തി നിൽക്കുന്ന പെൺചിന്ത എനിക്കു ഒത്തിരി സന്തോഷം തരുന്നു. എന്നാൽ ഇതിന്റെയെല്ലാം ഒരു മറുപുറമുണ്ടായിരുന്നു, അല്ലെങ്കിൽ ഇപ്പോഴും ഈ സമൂഹത്തിൽ ഉണ്ട് എന്നത് വളരെ ആശങ്കയോടെയല്ലാതെ കാണാൻ  കഴിയില്ല. 

 

നമ്പൂതിരി ഇല്ലങ്ങളിൽ ആദ്യ മകൻ നമ്പൂതിരിക്കു മാത്രമായിരു ന്നു   വേളി അധികാരം. ബാക്കി പുരുഷന്മാർക്ക്  സംബന്ധവും .ഈ വ്യവസ്ഥ അന്നത്തെ സമൂഹം അംഗീകരിച്ചു പതിറ്റാണ്ടുകളോളം ആചരിച്ചു പോന്നു എന്നത് വസ്തുതയാണ്. (അന്ന് അങ്ങനെയൊക്കെ ആയിരുന്നു എന്നുപോലും ഇന്ന് പലർക്കും അംഗീകരിക്കാൻ മടിയാണ്). ഇന്നായിരുന്നുവെങ്കിൽ ഇവിടെ സദാചാര പോലീസിന്റെ ഗുണ്ടാ വിളയാട്ടം ഉണ്ടായേനെ.പക്ഷെ ഈ രണ്ടു അവസ്ഥയിലും നമ്മൾ  കാണേണ്ടത്  സമൂഹത്തിലെ പലശ്രേണികളി ലുമുള്ള  സ്ത്രീയുടെ അവസ്ഥയാണ്. ഉന്നതകുലജാത എന്ന് പറയുമ്പോഴും  നമ്പൂതിരി സ്ത്രീകൾക്കു എട്ടും പത്തും വേളി കഴിച്ച ആളെ വിവാഹം കഴിക്കേണ്ടിയിരുന്നു. നായർ സ്ത്രീകൾ സംബന്ധം എന്ന ഏർപ്പാടിൽ പെട്ട് സ്വന്തം വീട്ടിൽ തന്നെ കഴിയേണ്ടി വന്നു, അവർണ്ണ ജാതികൾ എന്ന് പുച്ഛത്തോടെ സമൂഹം കാണുന്ന സ്ത്രീകൾക്ക് മേൽമുണ്ട് പോലും ഉപയോഗിക്കാൻ പാടില്ല എന്ന പ്രാകൃതമായ സ്ഥിതിവിശേഷം. പുരുഷൻ ജാതീയമായ വേർതിരുവകൾ അനുഭവിച്ച പ്പോൾ സ്ത്രീ ജാതീയവും ലിംഗപരവുമായ വേർതിരിവുകൾ എന്നും ഒന്നിച്ചനുഭവിക്കേണ്ടിയിരുന്നു. ആ ജീവിതവ്യവസ്ഥിതിക്ക് എങ്ങനെ യാണ് മാറ്റം സംഭവിച്ചത്?  അതിനെല്ലാം ഒറ്റ ഉത്തരമേയുള്ളൂ.  “ഒരുമ്പെട്ടിറങ്ങിയവൾ” എന്ന വിളിപ്പേര് സമൂഹം ചാർത്തി കൊടുത്ത ഉറച്ച നിലപാടുകൾ ഉണ്ടായിരുന്ന ഒരു പറ്റം സ്ത്രീകൾ. അങ്ങനെ ഒരു കൂട്ടം ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് ഈ ലേഖനം എഴുതാൻ പോലുമുള്ള സ്വാതന്ത്ര്യം ഇന്നുണ്ടാകുമായിരുന്നില്ല.  

 

 

എന്നാൽ  ഇന്ന്  ഏറ്റവും പേടിപ്പെടുത്തുന്നത്  ഞാനുൾപ്പെട്ട പുതിയ  തലമുറ യുടെ പിന്തിരിപ്പൻ  ആശയങ്ങളോടുള്ള  അഭിനി വേശമാണ്. കാലഹരണപ്പെട്ട ശിലായുഗരീതികളെ മഹത്വവൽകരിക്കു വാനുള്ള ഉത്സാഹം കാണുമ്പോൾ തോന്നുന്നത്, കാലാകാലങ്ങളിൽ അതാതു സാമൂഹ്യ പരിഷ്കർത്താക്കളും അവരുടെയൊപ്പം നിന്ന ജനങ്ങളും കഷ്ട്ടപ്പെട്ടു സമൂഹത്തിൽ നിന്നും അടർത്തി മാറ്റിയ ജാതീയ തയും അടിമത്വവും അതിശക്തമായി തന്നെ തിരിച്ചു വരുമെന്നാണ്. അതിന്റെ തിക്ത ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത് ഇതേ  സ്ത്രീകളും!. വിദ്യ കൊണ്ട് പ്രബുദ്ധരായ മലയാളി കൾ, പക്ഷെ മനസ്സു കൊണ്ട് പൗരാണിക കാലത്തെ സംഹിത കളെ കൂട്ടു പിടിക്കുന്നു. ഇത്തരം വികൃത ചിന്തകൾ ഒരിക്കലും ഒരു ആധുനിക സമൂഹത്തിന് ഭൂഷണമല്ല. പ്രത്യേകിച്ച്, സ്ത്രീകളുടെ കാര്യത്തിൽ.

 

പതിനെട്ട്, പത്തൊന്പത് നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്ത്രീകൾ, പ്രത്യേകി ച്ച് അഭ്യസ്തവിദ്യർ,  കുറഞ്ഞപക്ഷം  സ്വാതന്ത്ര്യ സമരത്തിലെങ്കി ലും  പങ്കെടുക്കാത്തവർ  ഒരുപക്ഷെ വളരെ കുറവായിരുന്നിരി ക്കാം.   എന്നാൽ ,  ഇന്ന്  വിദ്യാഭ്യാസ രംഗത്ത് അത്യധികം മുന്നിട്ടു നിൽക്കുന്ന പെൺകുട്ടികളിൽ  പക്ഷെ സാമൂഹ്യ ഉയിർത്തെഴു ന്നേൽപ്പിന് വേണ്ടി പ്രവർത്തിക്കുന്നവർ,  പോട്ടെ അതിനനു കൂല  നിലപാടു ള്ളവർ  പോലും  തുച്ഛം. ഒരുപക്ഷെ സ്വന്തം ജീവിതത്തിൽ പോലും  എത്ര തീരുമാനങ്ങൾ  അവർക്കെടു ക്കാ നോ  നടപ്പി ലാക്കാനോ  സാധിക്കുന്നുണ്ട്  എന്നത്  തന്നെ  ഒരു  ചോദ്യ മാണ്. അവരുടെ  ഉത്തരവാദിത്വം കുടുംബം, കുട്ടികൾ, എന്നിവയിൽ ഒതുങ്ങി പോകുന്നു. എല്ലാവരും അല്ല എങ്കിലും സമൂഹത്തിലെ നല്ലൊരു ശതമാനം സ്ത്രീകളും ഇതേ  പാതയിൽ ചലിക്കുന്നു. നല്ല തൊഴിലവസരങ്ങൾ പോലും , കുടുംബം, കുട്ടികൾ എന്ന വ്യവസ്ഥയിൽ മാറ്റി നിർത്തുന്നു. അതിലും കഷ്ടമാണ് ജോലി ചെയ്യുന്ന ഭൂരിഭാഗം സ്ത്രീകളുടെയും കാര്യം. കാരണം, സാമ്പത്തിക  സ്വാതന്ത്ര്യം എന്താണെ ന്ന് പോലും പലർക്കും അറിയില്ല.സ്വന്തമായി സമ്പാദ്യം  പാടില്ല, എല്ലാം ഭർത്താവിന് അവകാശപ്പെട്ടത് എന്ന അലിഖിത നിയമത്തിന്റെ തടവു കാർ.ഗാർഹിക പീഡനങ്ങളും സ്ത്രീധന പീഡനങ്ങളും അനുഭവി ക്കേണ്ടി വരുമ്പോഴും , കുടുംബത്തിന്റെ “അന്തസ്സ്” കാത്തു സൂക്ഷി ക്കാൻ ബലിയാടാകുന്ന ജന്മങ്ങൾ. ഇങ്ങനെ ഉള്ള നിഴൽ നാടകങ്ങൾ നടമാടുന്ന അന്തരീക്ഷത്തിൽ വളർന്നു വരുന്ന പുതു തലമുറയുടെ ഭാവി ആശങ്കാജനകമാണ്. ഒരു  ഉറച്ച  അഭിപ്രായം പറഞ്ഞാൽ  പോലും”  slut shamming” ചെയ്യാൻ  ഇത്രയേറെ  വ്യഗ്രതയുള്ള  കേരള  സമൂഹത്തിൽ 

ഇതിൽ നിന്നെല്ലാം പുറത്ത് വരാൻ എത്രപേർക്ക്  കഴിയുന്നുണ്ടാവും? ഇനി ഇതിനൊക്കെ അപ്പുറമാണ് patrirachically conditioned ആയ  സ്ത്രീകൾ, കാട്ടാനയെ മെരുക്കാൻ  താപ്പാനകളെ  ഉപയോഗി ക്കുന്ന  അതെ  രീതി. സെറ്റുസാരിയുടുത്ത്    ഉന്നത  വിദ്യാ ഭ്യാസത്തിന്റെ പിൻബലത്തിൽ ആർത്തവസമയത്  അമ്പലത്തിൽ കയറിയാലുണ്ടാക്കുന്ന പ്രശ്ങ്ങളുടെ  ശാസ്ത്രീയവശം ചമയ്ക്കുന്നവർ ,  കൊച്ചാട്ടന്മാരുടെ കള്ളിൻപുറത്തെ  തല്ലുകൊണ്ടിട്ടും  അടുത്തദി വസം  കൊച്ചാട്ടനിഷ്ടമുള്ള  കഞ്ഞിയും  അസ്ത്രവുമുണ്ടാക്കുന്ന ഓണാട്ടുകരയിലെ  ഇച്ചേയിമാരുടെ  കഥ  പാടുന്ന ” കുലസ്ത്രീകൾ “. ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാൻ, ഇഷ്ടപ്പെടുന്ന ആളെ വിവാഹം കഴിക്കാൻ, ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ പോകാൻ, അങ്ങനെ സ്വന്തം വ്യക്തിത്വത്തെ ചോദ്യം ചെയ്യാതെ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യ മാണ്   ഇന്ത്യൻ  ഭരണഘടന പൗര എന്ന നിലയിൽ ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തിന് നല്കിയിരിക്കുന്നത്. ഈ സത്യം എല്ലാവർക്കും അറിയുമെങ്കിലും  അതു അംഗീകരിക്കാൻ   മടിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ സാംസ്കാരിക ചിന്തയിൽപ്പെട്ട് ചിതയിലെരിഞ്ഞു പോകുന്നു ആധുനിക സ്ത്രീകൾ.

വളരെ ആഴത്തിൽ ഒന്നും പഠനം നടത്തേണ്ട ആവശ്യമില്ല, സ്ത്രീകൾ സ്വന്തം സ്വത്വം പുരുഷനും അടിയറവ് വയ്ക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കാൻ. വിവാഹത്തിന് മുന്പ് അച്ഛന്റെ പേര് സ്വന്തം പേരിനോട് ചേർത്ത് വച്ചിരുന്നത്, വിവാഹശേഷം ഭർത്താവിന്റെ പേര് ആക്കി മാറ്റുന്നു. ഇതു ഇത്ര വലിയ ഒരു വിഷയമാണോ എന്ന് ചോദിക്കുന്നവർക്ക്, ഇതൊക്കെ വലിയ വലിയ വിഷയങ്ങൾ തന്നെയാണ്. പത്ത് മാസം ഗർഭത്തിൽ ചുമന്നു, ഊണും ഉറക്കവും മില്ലാതെ വളർത്തുന്ന അമ്മയുടെ പേര് സ്വന്തം പേരിനോട് ചേർത്ത് നിർത്തണം എന്ന് പറയുന്ന വളരെ ചെറിയ വിഭാഗം മാത്രമാണ് ഉള്ളത്. അതു പോലെ വിവാഹശേഷം പുരുഷൻ അവന്റെ പേരിനോടൊപ്പം ഭാര്യയുടെ പേര് ചേർക്കാൻ മടി കാണിക്കുന്നത് മനസ്സിലാക്കാൻ പ്രയാസമില്ല. റേഷൻ കാർഡിൽ വീട്ടമ്മയുടെ പേരാണെങ്കിൽ,അതേ വീട്ടമ്മയുടെ ആധാർ കാർഡിൽ അവർ ഇന്ന ആളുടെ ഭാര്യയോ മകളോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വേർത്തിരിവുകൾ അക്കമിട്ട് നിരത്തി പറയാൻ കഴിയി യുന്നതിലും അധികമാണ്. ഇത്രയൊക്കെ വിമർശനാത്മകമായി സമീപിക്കണോ എന്ന് തോന്നുന്നവർക്കായി, ഇതുപോലും മഞ്ഞുമല യുടെ മുകൾഭാഗം മാത്രമേ ആകുന്നുള്ളൂ.റീമ കല്ലിങ്കലിൻറെ “പൊരിച്ച മീൻ” വിമർശനവിധേയമാകുമ്പോഴും നമ്മുടെ സൈന്യത്തിലെ പുരുഷ ജവാന്മാർക്ക് ഒരു സ്ത്രീയെ തങ്ങളുടെ തലപ്പത്ത് കാണാൻ കഴിയില്ല എന്ന് പറഞ്ഞു ആ നിയമനം മാറ്റുന്ന സർക്കാർ നയങ്ങളെ സ്വീകരി ക്കാൻ തയ്യാറാവുന്ന സമൂഹമാണ് നമ്മുടേത്.

 

തോളാട് തോൾ ചേർന്ന് സ്ത്രീയും പുരുഷനും നിൽക്കുമ്പോൾ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ. വരും തലമുറയ്ക്ക് പറയാനും ഉദാഹര ണങ്ങളായി ഉദ്ധരിക്കാനും ഉതകുന്ന തരത്തിൽ ഇന്നത്തെ സ്ത്രീ ജനത മുന്നോട്ടു വരണം. സമത്വം സാഹോദര്യം സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് പുസ്തകങ്ങളിൽ മാത്രമല്ല,നമ്മുടെ ഓരോരുത്തരുടെയും മനസ്സിലാണ്.ആ ചിന്ത വരും തലമുറയ്ക്ക് പകർന്നു നൽകാൻ കഴിഞ്ഞാൽ ഒരു പക്ഷെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെ ചെറുത്ത്  തോല്പിക്കുവാൻ മാനവരാശിക്ക് സാധിക്കട്ടെ     എന്ന് പ്രത്യാശിക്കുന്നു.

WhatsApp