നീതിക്കും തുല്യതയ്ക്കും വേണ്ടി ലക്ഷ്‌മി (CS 2009) രാജ്യത്തെ ഒരു വിഭാഗം പൗരൻമാരെ രണ്ടാംകിടയായി താഴ്ത്തിക്കെട്ടാനുള്ള കുറുക്കുവഴിയാണ് മോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വനിയമം. മതേതര ഇന്ത്യയുടെ അവസാനശ്വാസം നിലനിർത്തുവാൻ വേണ്ടി ജനലക്ഷങ്ങൾ തെരുവിലങ്ങി പോരാടുകയാണ്. അരക്ഷിതാവസ്തയുടെ മൂർദ്ധന്യത്തിൽ യുവാക്കൾ വിളിച്ചുപറയുന്നത് കേൾക്കുമ്പോൾ പിടയേണ്ടത് ഇന്ത്യ മുഴുവനുമാണ്. ഈ പോരാട്ടം സ്ത്രീകളും, വിദ്യാർത്ഥികളും, ദളിത്-പിന്നോക്ക വിഭാഗങ്ങളും കാര്യമായി ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ഒട്ടും യാദൃച്ഛികമല്ല. സംഘപരിവാർ രാഷ്ട്രീയം, ആ പ്രത്യയശാസ്ത്രം, പടർന്നു പന്തലിച്ച് നിത്യജീവിതത്തിൽ ഇടപ്പെട്ടാൽ,…