ഓ അവനോ..? അവനൊരു ബംഗാളിയാ… മനേഷ് ആക്കത്തേയംപറമ്പില്‍(2011 CE) പതിവിലും വൈകി ഉറങ്ങിയതിന്റെ ഒരു ക്ഷീണം ഉണ്ടായിരുന്നെങ്കിലും അഞ്ചരയുടെ അലാറം കേട്ട ഉടനെ ചാടി എണീറ്റു! ഇന്ന് വൈകിയാല്‍ എല്ലാം പാളും. ഓഫീസില്‍ നിന്നും ഇന്നെങ്കിലും ക്ലിയറന്‍സ് കിട്ടിയാലേ കാര്യങ്ങള്‍ നടക്കു.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട്, വിസ ക്യാന്‍സല്‍ ചെയ്യുനത് ഈ കമ്പനിയില്‍ ജോലി കിട്ടുന്നതിലും പ്രയാസമുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കി .അതുകൊണ്ട് തന്നെ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കി രാവിലത്തെ വണ്ടി പിടിച്ചു! ഓഫീസിലെ ത്രീ സീറ്റട്…