റദ്ദാക്കപ്പെട്ട വാക്കുകൾ ഒമർ ഷെറിഫ് [1991 EEE] ഇരുളിൽ പാതിമയക്കത്തിലെപ്പോഴോ പല വാക്കുകൾ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു! ചേർത്തു വയ്ക്കാൻ പകരം വാക്കുകൾ കാത്ത് തെരുവിൽ വരി നിൽക്കുന്നൊരു കവിത- മൂർച്ഛിച്ചു വീഴാറായ ഏതോ നിഴൽ പറ്റി…. വിശപ്പെന്നൊരു വാക്കു ഇന്നലെ വീടെത്തിയില്ല ആൾക്കൂട്ടത്താൽ ചോരയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് തെരുവിൽ വാർന്ന് കിടന്നു…….. സ്വപ്നമെന്നൊരു വാക്കിനെ ആരുമറിയാതെ പിടിച്ചിറക്കി കൊണ്ടു പോയ് കിതച്ചോടാൻ തുടങ്ങവേ ഉച്ചി പിളർന്നു കടന്നു പോയ് ഒരു ലോഹത്തണുപ്പ്…….. പ്രഭാത സവാരിക്കിറങ്ങിയ സ്വാതന്ത്ര്യമെന്ന വാക്ക് വഴിയെത്തിയില്ല,…
Tag: Omar Shareef

പന്തങ്ങൾ …
പന്തങ്ങൾ… ഒമർ ഷെരിഫ് [1987-91 EEE] നമ്മുടെ കവിതകളിലും മുദ്രാവാക്യങ്ങളിലും കൊടികളിലും പടപ്പാട്ടുകളിലും ഇത്രയേറെ തീപ്പൊരികളും തീപ്പന്തങ്ങളുമുണ്ടായിട്ടും ഒരാൾ രണ്ട് കുഞ്ഞുടലുകൾ കത്തിച്ച് എവിടെക്കുമല്ലാതെ ഒരു ജാഥ നടത്തിയതെന്തേ…? ശാപവാക്കേറിയാതെ നഗരമേരിക്കാതെ ഒരുവൾ സ്വയം നഗരമധ്യത്തിൽ നിന്ന് വെന്തതെന്തേ …?