നൊസ്റ്റാൾജിയ… ARUN VT [2010 CE] സ്വപ്നം കാണാൻ യാതൊരു വിധ ചിലവുമില്ല എന്ന് പറയുന്ന പോലെ ഒരു മുതൽ മുടക്കും ആവശ്യമില്ലാത്ത മറ്റൊന്നാണ് ഓർമ്മകൾ അടുക്കിപെറുക്കുന്നത്. ആരും പറയാതെ തന്നെ ഓരോ സന്ദർഭങ്ങളിലായി മനസ്സിലേക്കത് ഓടിയെത്തും. അകന്ന് പോയ പലരെയും അവരറിയാതെ തന്നെ പിടിച്ച് കൊണ്ട് വന്ന് കഴിഞ്ഞ് പോയ ജീവിതത്തിന്റെ പ്രൂഫ് നോക്കും. കടന്ന്പോയ ഓരോ നിമിഷങ്ങളും ഒരു ഫോട്ടോകോപ്പി പോലെ എത്ര വ്യക്തതയോടുകൂടെയാണ് മനസ്സ് പകർത്തിയത്. ചിലതെല്ലാം കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയിട്ടുണ്ടാകാം, അവിടവിടങ്ങളിലായി…