പുറകോട്ട് ഓടുന്ന മലയാളി സിദ്ധാർഥ് TK [2014 IC] “മുഖത്ത് എത്രയൊക്കെ വിനയം വാരി തേച്ചാലും ഇടയ്ക്കൊക്കെ ഉള്ളിലുള്ള റോഡുകൾ പുറത്തുവരും” അറബികഥ സിനിമയിൽ സുരാജ് അവതരിപ്പിച്ച കഥാപാത്രത്തിൻറെ ഡയലോഗ് ആണിത് മലയാളി ചുമന്നിരുന്ന കപടതയെ വേണമെങ്കിൽ നമുക്കിങ്ങനെ വിശേഷിപ്പിക്കാം .പക്ഷേ സൂക്ഷ്മമായ സാമൂഹ്യ നിരീക്ഷണങ്ങളിൽ അതിലേറെ കഴമ്പുണ്ടെന്ന് മനസ്സിലാക്കാൻ പറ്റും .രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും അതിലേറെ ബൗദ്ധികമായും പ്രബുദ്ധരെന്ന് സ്വയം മേനി നടിച്ചിരുന്ന ഒരു ജനതയുടെ അകമേ അടക്കിപ്പിടിച്ചിരുന്ന ഇരുട്ട് മറനീക്കി പുറത്തുവന്ന ഒരു സന്ദർഭമായിരുന്നു…