പ്രതിരോധത്തിന്റെ പുതുവഴികള്‍ (വിഷ്ണു ആർ പി 2010 IC) രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതിയും, സ്വജനപക്ഷപാതവും കൊണ്ടു പൊറുതി മുട്ടിയ ജനങ്ങൾക്കു മധുര മനോജ്ഞ്ഞ സ്വപ്നങ്ങളും വർഗീയതയും കൃത്യമായ അളവിൽ ചേർത്തു വിറ്റാണു 2014ൽ എൻ.ഡി.എ സഖ്യം ഭരണത്തിൽ വരുന്നത്. വികസനം, വർഷാവർഷം കോടിക്കണക്കിനു തൊഴിലവസരങ്ങൾ, തീവ്രവാദം അവസാനിപ്പിക്കും, അഴിമതി നിർമ്മാർജ്ജനം, ഉപഭോക്തൃ സൗഹൃദ കർഷക വിപണി എന്നിങ്ങനെ ഒട്ടനവധി വാഗ്ദാനങ്ങൾ നൽകിയാണു മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ ഭരണത്തിൽ കയറിയത്. വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിച്ചില്ലെന്ന്…