പത്രാധിപക്കുറിപ്പ് നമ്മുടെ രാജ്യം ഏറെ നാളായി കാണാത്ത ഉജ്ജ്വല പ്രതിഷേധങ്ങളാല്‍ മുഖരിതമാണിന്ന്. വിവേചനത്തിന്റെ ശക്തികള്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ഒരു സമരവസന്തം പുഷ്‌പിച്ചിരിക്കുന്നു. “When the old words die out on the tongue new melodies break forth from the heart, And where the old tracks are lost new country is revealed with its wonders” എന്ന് രബീന്ദ്രനാഥ് ടാഗോർ ഗീതാഞ്ജലിയിൽ പറയുന്നുണ്ട്. കുറച്ചു നാളുകളായി ആ…
Category: Edition -DEC19

Reclaiming the Liberal Space
Reclaiming the Liberal Space Geogi Eapen Zachariah (1990 ME) The conversation in the public place that defined the times that we live in, was the one initiated by the right wing leadership in India about ‘Pseudo Secularism’ in the late eighties and early nineties. The conversation about the hollowness of secularism, though came from the…

മനുഷ്യത്വത്തിന്റെ കൊച്ചുപൊട്ടുകൾ
മനുഷ്യത്വത്തിന്റെ കൊച്ചുപൊട്ടുകള് Sunil Kumar Sudhakaran (95 Civil) നാല് വയസ്സു മുതൽ ഏതാണ്ട് പതിനേഴു വയസ്സു വരെ, 100% പ്രദേശവാസികളും ഇസ്ലാം മത വിശ്വാസികളായ ലക്ഷദ്വീപിലായിരുന്നു ജീവിതം. അച്ഛന് കേന്ദ്ര സർവീസിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ, എനിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ കുടുംബസമേതം ലക്ഷദ്വീപ് സമൂഹത്തിലെ ഒരു കൊച്ചുദ്വീപായ “ചെത്തിലത്തി”ലാണ് താമസിച്ചിരുന്നത്. നേഴ്സറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള സ്കൂൾ ജീവിതം അവിടെയായിരുന്നു. പ്രകൃതി രമണീയമായ, പവിഴപ്പുറ്റുകൾ നിറഞ്ഞ കുറേ കൊച്ചു കൊച്ചു ദ്വീപുകൾ കൂടിച്ചേർന്ന ദ്വീപ്…

എവിടെയോ മുളപൊട്ടിയ വേരുകളെക്കുറിച്ച്
എവിടെയോ മുളപൊട്ടിയ വേരുകളെക്കുറിച്ച് നിരഞ്ജൻ (89 Mechanical) കടലിനു നടുവിൽ എത്രാമത്തെ തവണയാണ് പുതുവത്സരം ആഘോഷിക്കേണ്ടിവരുന്നത് എന്ന് ഓർമ്മയില്ല. ഒരു നാവികനായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 29 വർഷങ്ങളാവാൻ പോകുന്നു. ദേശത്തിന്റെ അതിർത്തികളില്ലാത്ത കടലിൽ പല ദേശക്കാരോടൊപ്പം പിന്നിടുന്ന പ്രത്യേകതകളൊന്നുമില്ലാത്ത ഈ ദിവസത്തിൽ എഴുതാൻ തോന്നുന്നത് കഴിഞ്ഞ 29 വർഷങ്ങളിലെ നാവികജീവിതം കുഴഞ്ഞുമറിയുന്ന അടുക്കും ചിട്ടയുമൊന്നുമില്ലാത്ത ചില തോന്നലുകളാണ്. ബഹിരാകാശപ്രവാസത്തിൽ വെച്ച് രാജ്യമില്ലാതാവുന്ന ശൂന്യാവസ്ഥയെ പരാമർശിക്കുന്ന എൻ.എസ്.മാധവന്റെ നാലാം ലോകം എന്ന കഥ ഓർമ്മ വരുന്നു. ഒപ്പം…

ഗോപുരവാതിൽ തുറക്കുമ്പോൾ
ഗോപുരവാതിൽ തുറക്കുമ്പോൾ Athira.K (CS 2009) ഹരേ രാമ … ഹരേ രാമ … രാമ രാമ… ഹരേ ഹരേ..!! ഏതോ നിറം കെട്ട സ്വപ്നത്തിന്റെ അന്ത്യത്തിൽ ഞെട്ടി ഉണർന്നു കാതോർത്തപ്പോൾ കേട്ടത് നാമജപമാണ്. പാട്ടിന്റെ ഈണവും താളവുമൊന്നും മനസിനെ കുളിർപ്പിക്കുന്നില്ല. വിശപ്പിന്റെ ആരവമാണ് ശരീരത്തിലും മനസിലും നിറയെ… ക്ഷീണമൊന്നും വകവയ്ക്കാതെ എഴുന്നേറ്റു നടന്ന് തുടങ്ങി. ഈ വഴികളെല്ലാം കൈരേഖകൾ പോലെ സുപരിചിതമാണല്ലോ. ആൽത്തറയും അമ്പലക്കുളവും ഇടവിട്ടുള്ള മണിമുഴക്കങ്ങളും നാമജപങ്ങളും ഒഴുകി നീങ്ങുന്ന ജനസഞ്ചയവും… എല്ലാം ..!…

മരണമന്വേഷിച്ചു നടക്കുന്ന ഒരാൾ
മരണമന്വേഷിച്ചു നടക്കുന്ന ഒരാൾ നിശാന്ത് (ICE 2004) ഞാൻ അപ്പാപ്പനെ കാണുന്നു റോഡിനരികിൽ നടപ്പാതയിൽ ഒരു അപ്പാപ്പൻ ഇരിക്കുന്നു വെളുത്ത ജുബ്ബ, വെളുത്ത ധോത്തി പച്ച നിറത്തിൽ ക്Iറിത്തുടങ്ങിയ തോർത്ത് മുഷിഞ്ഞ ഊന്നുവടി മുഖം കരിവാളിച്ചാണ് നീളമില്ലാത്ത നരച്ച മുടി ചീകിയൊതുക്കാതെ ഇട്ടിരിക്കുന്നു കുഴിഞ്ഞ കണ്ണുകളിൽ പേടി, പരിഭ്രമം. രാവിലെ വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടെയുള്ളൂ മെയ്മാസച്ചൂടാണ് അപ്പാപ്പൻ വിയർപ്പ് തുടക്കുന്നു കാലു മടക്കി വയ്ച്ച് മുട്ടിൽ തല ചായ്ച്ചിരിക്കുന്നു ഇടയ്ക്ക് തല പൊക്കി റോഡിനറ്റത്തേയ്ക്ക് ദൂരേയ്ക്ക് നോക്കുന്നു. അപ്പാപ്പനെ…